മസ്കത്ത്: വടക്കന്‍ ബാത്തിനയില്‍ 48 ബ്രുസല്ളോസിസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മൃഗങ്ങളില്‍ കാണപ്പെടുന്ന രോഗം പാസ്ച്വറൈസ് ചെയ്യാത്ത പാലില്‍നിന്നും ശരിയാംവിധം പാചകം ചെയ്യാത്ത ഇറച്ചിയില്‍നിന്നുമാണ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. മാള്‍ട്ടീസ് പനി എന്നും അറിയപ്പെടുന്ന രോഗ ഫലമായി പനി, ശരീരം വിയര്‍ക്കല്‍, തലവേദന, പേശി- സന്ധി വേദന, പുറം വേദന എന്നിവയാണ് അനുഭവപ്പെടാറ്. പാസ്ച്വറൈസ് ചെയ്യാത്ത പാലും സോഫ്റ്റ് ചീസ് പോലുള്ള പാല്‍ ഉല്‍പന്നങ്ങളും കഴിക്കരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
പാല്‍ നന്നായി തിളപ്പിച്ച് മാത്രമേ കഴിക്കാവൂ. ശരിയായി പാചകം ചെയ്യാത്ത ഇറച്ചി കഴിക്കുന്നതും ഒഴിവാക്കണം. മൃഗങ്ങളുമായി ഇടപെടുന്നവര്‍ കൈയുറകള്‍, ഗൗണ്‍ തുടങ്ങിയവ ഉപയോഗിക്കണം. കൈകള്‍ നന്നായി കഴുകിയെന്ന് ഉറപ്പാക്കുകയും വേണം. മൃഗങ്ങളുടെ ശരീരത്തിലെ മുറിവുകള്‍, ശരീര സ്രവങ്ങള്‍ എന്നിവയിലൂടെയാണ് രോഗം മനുഷ്യനിലേക്ക് പടരുക. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ച മുതല്‍ രണ്ടുമാസം വരെയുള്ള സമയത്തിനുള്ളില്‍ മാത്രമേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയുള്ളൂ. രോഗലക്ഷണങ്ങളുള്ളവര്‍ വൈകാതെ ചികിത്സ തേടണം. കഴിഞ്ഞവര്‍ഷങ്ങളിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ കൂടുതലും ദോഫാര്‍ പ്രവിശ്യയിലായിരുന്നു.
റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം, കാര്‍ഷിക ഫിഷറീസ് മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.