തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

മസ്കത്ത്: ഖാബൂറയില്‍ കഴിഞ്ഞ ഞായറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. വെഞ്ഞാറമൂട് സ്വദേശി രാധാകൃഷ്ണന്‍ നായര്‍ (വേണുപിള്ള-55) ആണ് മരിച്ചത്. രാവിലെ 11 മണിക്കുള്ള എയര്‍ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക. വൈകുന്നേരം വീട്ടുവളപ്പില്‍ സംസ്കരിക്കും. നിര്‍മാണത്തൊഴിലാളിയായിരുന്ന രാധാകൃഷ്ണന്‍ നായര്‍ കഴിഞ്ഞ 20 വര്‍ഷമായി മസ്കത്തിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.