???????????? ?????? ??????? ????????? ???????? ??????? ??????.

ഖരീഫ് തിരക്കില്‍ പ്രതീക്ഷകളുമായി  വഴിയോരവാണിഭക്കാര്‍

സലാല: സലാലയിലെ വ്യാപാരികള്‍ ഖരീഫ് കാലത്തെ ഏറെ പ്രതീക്ഷയോടെയാണ് വരവേല്‍ക്കുന്നത്. പലരുടെയും സ്വപ്നങ്ങളും പ്രതീക്ഷകളും തളിരിട്ട് പൂവണിയുമോ  എന്നത് ഖരീഫ്കാല കച്ചവടത്തിന്‍െറ തോതിനെ ആശ്രയിച്ചാണിരിക്കുന്നത്. 
പ്രത്യേകിച്ചും സാമ്പത്തിക മാന്ദ്യവും വന്‍കിട മാളുകളുടെ ആധിക്യവും ചെറുകച്ചവടക്കാരെ ഏറെ തളര്‍ത്തിയ സാഹചര്യത്തില്‍. ഖരീഫില്‍ വിപണനസാധ്യതയുള്ള സാധനങ്ങളുടെ സ്റ്റോക് വര്‍ധിപ്പിച്ച് കാത്തിരിക്കുകയാണവര്‍. ഖരീഫ് മഴയില്‍ തളിരിടുന്ന പുല്‍നാമ്പുകള്‍ക്കൊപ്പം മുളച്ചുപൊന്തുകയും  ഇലകള്‍ പൊഴിഞ്ഞുണങ്ങിനില്‍ക്കുന്ന മരങ്ങള്‍ മഴയില്‍ കുളിച്ച് പുതുനാമ്പുകള്‍ നീട്ടി പച്ചയണിയുംപോലെ സജീവമാകുകയും ചെയ്യുന്നതാണ് സലാലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളോട് ചേര്‍ന്നുള്ള പാതയോരങ്ങളിലെ ചെറുകച്ചവടശാലകള്‍. കുട്ടികളുടെ കളിപ്പാട്ടങ്ങളും പട്ടങ്ങളും വര്‍ണക്കുടകളും വില്‍പനക്കുവെച്ചവര്‍, പഴുത്തമാങ്ങയും പപ്പായയും പൂളി കപ്പുകളിലാക്കി വില്‍ക്കുന്നവര്‍, കരിമ്പിന്‍ ജൂസും കറക് ചായയും സുലൈമാനിയും വിപണനം ചെയ്യുന്നവര്‍,  പോപ്കോണ്‍, ഐസ്ക്രീം വില്‍പനശാലകള്‍... അങ്ങനെ നാട്ടിലെ ഉത്സവപ്പറമ്പുകളിലെ വഴിയോരകച്ചവടക്കാരെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളാണ് മുഗ്സൈല്‍, വാദിദര്‍ബാത്ത്, ജബല്‍ അയ്യൂബ് തുടങ്ങിയ സന്ദര്‍ശക കേന്ദ്രങ്ങളില്‍ കാണാന്‍ കഴിയുക. 
കൂടാതെ ഖരീഫിന് രുചിപകരാന്‍ ചുട്ട ഇറച്ചിവിഭവങ്ങളുമായി ഇത്തീനിലെയും പരിസരപ്രദേശങ്ങളിലെയും തട്ടുകടകളും സജീവമായിട്ടുണ്ട്. ആട്, പശു, ഒട്ടകം, കോഴി തുടങ്ങിയവയുടെ മാസം വിവിധ രീതികളിലും രുചിഭേദങ്ങളിലും ചുട്ടെടുത്തത് ഇവിടെ ലഭിക്കും. അടുപ്പിനുമുകളില്‍ മെറ്റല്‍ കഷണങ്ങളും മണലും വിരിച്ച് അതിന് മുകളിലും ഉള്ളിലുമായി കീറിയതും കമ്പിയില്‍ കോര്‍ത്തതുമായ മാംസകഷണങ്ങള്‍ വെച്ച് ചുട്ടെടുക്കുകയാണ് ചെയ്യുന്നത്.  
200 ബൈസ വിലയുള്ള മഷ്ഖാക്ക് മുതല്‍ 10 റിയാല്‍ വിലയുള്ള ചുട്ട ഇറച്ചിവിഭവങ്ങള്‍വരെ ഇവിടെ ലഭ്യമാണ്. കൂടെ റൊട്ടി, പൊറോട്ട, പൂരി, തന്തൂരി, മന്തി, ബിരിയാണി തുടങ്ങിയവയും ലഭിക്കും.  
മിക്ക കടകളിലും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗര്‍ബീബ്, താഖ, സഹല്‍നൂത്ത്, ജര്‍സീസ്, ദര്‍ബാത്ത്, മുഗ്സയിലിലേക്കുള്ള വഴിയോരങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയിലേറെയും പ്രവര്‍ത്തിക്കുന്നത്. 
പശുവിന്‍ പാലും ഒട്ടകപ്പാലും കുപ്പികളിലാക്കി പാതയോരങ്ങളില്‍ വില്‍പനക്ക് വെച്ച് കാത്തിരിക്കുന്ന സ്വദേശി ബാലന്മാരെ ഒരുപക്ഷേ ഖരീഫ്കാലത്ത് സലാലയുടെ പരിസരപ്രദേശങ്ങളില്‍ മാത്രമേ കാണുവാന്‍ സാധിക്കൂ.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.