മസ്കത്ത്: സ്വകാര്യ സന്ദര്‍ശനത്തിന് ഒമാനില്‍ എത്തിയ ഒ.ഐ.സി.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫിനും കെ.പി.സി.സി സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വക്കറ്റ് പ്രവീണ്‍ കുമാറിനും ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡന്‍റ് സിദ്ദിഖ് ഹസന്‍െറ അധ്യക്ഷതയില്‍ നടന്ന യോഗം ഗ്ളോബല്‍ സെക്രട്ടറി സെന്‍വി നാഥ് ഉദ്ഘാടനം ചെയ്തു.
ഒ.ഐ.സി.സിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മാന്നാര്‍ അബ്ദുല്‍ ലത്തീഫ് അഭിപ്രായപ്പെട്ടു. അധികാരം ഇല്ളെങ്കിലും ഒമാനില്‍ അടക്കമുള്ള സാധാരണ പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ മുപ്പത്തഞ്ചോളം നിയമസഭാ മണ്ഡലങ്ങളില്‍ പ്രവാസി വോട്ടര്‍മാരും അവരുടെ കുടുംബ വോട്ടുകളും പോള്‍ ചെയ്യപ്പെട്ടാല്‍ ആ മണ്ഡലങ്ങളിലെ ഫലം യു.ഡി.എഫിന് അനുകൂലമായിരിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന അഡ്വക്കറ്റ് പ്രവീണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് നാദാപുരം മണ്ഡലത്തില്‍ മാത്രം ഉള്ളത് 18,000 പ്രവാസി വോട്ടുകള്‍ ആണ്. എന്നാല്‍, പോള്‍ ചെയ്യപ്പെട്ടത് രണ്ടായിരം വോട്ടില്‍ താഴെ മാത്രമാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസി വോട്ടുകള്‍ പൂര്‍ണമായും പോള്‍ ചെയ്യപ്പെടാന്‍ സാഹചര്യം ഉണ്ടാക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ഒ.ഐ.സി.സിക്ക് ഇക്കാര്യത്തില്‍ ക്രിയാത്മക പങ്കാണ് വഹിക്കാനുള്ളതെന്നും പ്രവീണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഫാ. ജോര്‍ജ് എള്ളുവിള, കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് ബര്‍ക്ക, പി.വി. കൃഷ്ണന്‍, രവി കണ്ണൂര്‍, ജോളി ജോസഫ്, പ്രഭാകരന്‍, സലീം മുതുവമ്മല്‍, സതീഷ് പട്ടുവം, ജോര്‍ജ് കോര, എം.ജെ. സലിം, ജിജോ കടന്തോട്ട് എന്നിവര്‍ സംസാരിച്ചു.
ഹൈദ്രോസ് പതുവന സ്വാഗതവും അനീഷ് കടവില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.