?????? ????????? ???????? ???????????? ??????? ???? ???????? ????? ???? ???? ???????? ???????? ??????????

ഒമാന്‍ അല്‍ഖൈര്‍ ആശുപത്രി ഇബ്രിയില്‍ തുറന്നു

ഇബ്രി: ഇബ്രി വിലായത്തിലെ ആദ്യ സ്വകാര്യ ആശുപത്രിയായ ഒമാന്‍ അല്‍ഖൈര്‍ ആശുപത്രി ഉദ്ഘാടനം ചെയ്തു. സാമൂഹികക്ഷേമ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍ കല്‍ബാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ആരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് അഫയേഴ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ശൈഖ് ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് ബിന്‍ സുല്‍ത്താന്‍ അല്‍ ഹൊസ്നി അടക്കം സ്വദേശി പ്രമുഖരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഡോ. ആര്‍. രാജേന്ദ്രന്‍ നായര്‍ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത വിശിഷ്ട വ്യക്തികള്‍ക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ശൈഖ് മുഹമ്മദ് സൈദ് സൈഫ് അല്‍ മഅ്മരി, ശൈഖ് സാലിം സൈദ് സൈഫ് അല്‍ മഅ്മരി, ശൈഖ് യാസിര്‍ സൈദ് സൈഫ് അല്‍ മഅ്മരി, ഡോ. എച്ച്. ഉഷാ റാണി, ഡോ. ബിഷ്ണു കിരണ്‍ രാജേന്ദ്രന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.