മസ്കത്ത്: തൊഴില്‍പരമായ പരാതികള്‍ ആഗസ്റ്റ് ഒന്നു മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂവെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. മന്ത്രാലയത്തിന്‍െറ www.manpower.gov.om എന്ന വെബ്സൈറ്റിലാണ് പരാതി നല്‍കേണ്ടത്. തൊഴിലുടമകള്‍ക്കെതിരായ പരാതികള്‍, രജിസ്റ്റര്‍ ചെയ്ത പരാതികളിന്‍മേലുള്ള തുടര്‍നടപടികളെക്കുറിച്ച അന്വേഷണം, തൊഴില്‍ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച റിപ്പോര്‍ട്ട് എന്നിവക്ക് നിയമലംഘകരായ തൊഴിലാളികള്‍ക്കെതിരെ തൊഴിലുടമകള്‍ക്കുള്ള പരാതികളുമാണ് ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടത്. ആദ്യഘട്ടത്തില്‍ മസ്കത്ത് ഗവര്‍ണറേറ്റില്‍ മാത്രമാണ് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍വരുക. മറ്റ് ഗവര്‍ണറേറ്റുകളിലേക്ക് ഇത് വ്യാപിപ്പിക്കുന്നതും കൂടുതല്‍ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നതും പിന്നീട് പരിഗണിക്കും. ഓണ്‍ലൈന്‍ അപേക്ഷാഫോറം പൂരിപ്പിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് മന്ത്രാലയത്തിന്‍െറ അംഗീകാരമുള്ള സനദ് സെന്‍ററുകളുടെ സേവനവും തേടാവുന്നതാണ്. പരാതി നല്‍കുന്നതിന്‍െറ ആദ്യ പടിയായി തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇ-സര്‍ട്ടിഫിക്കേഷന്‍ (പി.കെ.ഐ അധിഷ്ഠിതം) ആക്കണം. 2015 ജൂലൈ 15നുശേഷം ലഭിച്ച റെസിഡന്‍റ് കാര്‍ഡുകള്‍ക്കാണ് ഇ-സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാവുക. രാജ്യത്തെ 33 കേന്ദ്രങ്ങളിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അതോറിറ്റിയുടെ ടാം സെന്‍ററുകളില്‍ ഇ-സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാണ്. നാഷനല്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷന്‍ സെന്‍ററിനു കീഴില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ആധികാരികമായും ഉയര്‍ന്ന സുരക്ഷയോടെയും ലഭ്യമാക്കുന്നതിനാണ് ഇ-സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.