????? ????????? ???? ?????????? ?????? ????????????????????

ഒമാന്‍െറ വിവിധയിടങ്ങളില്‍  കാറ്റും മഴയും

മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും. അല്‍ ബുറൈമി ഗവര്‍ണറേറ്റിലെ മഹ്ദ വിലായത്തില്‍ ഞായറാഴ്ച ഉച്ചക്കുശേഷം ശക്തമായ മഴയാണ് പെയ്തത്. മലവെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. 
റുസ്താഖില്‍ വൈകീട്ടോടെ ശക്തമായ കാറ്റാണ് ഉണ്ടായത്. മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടായപ്പോള്‍ നഗരപ്രദേശങ്ങളില്‍ ചെറിയ മഴയും ഉണ്ടായി. വാദി അര്‍ഷ്, ജബല്‍ അഖ്ദര്‍, യന്‍ഖല്‍ എന്നിവിടങ്ങളിലും സാമാന്യം ശക്തമായ മഴയുണ്ടായി. ഇബ്രയില്‍ രാവിലെ മുതല്‍ അന്തരീക്ഷം മൂടിക്കെട്ടി നിന്നിരുന്നെങ്കിലും മഴ പെയ്തില്ല. ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച ഇടിയോടെയുള്ള മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ വകുപ്പ് നേരത്തേ പ്രവചിച്ചിരുന്നു. ദോഫാര്‍ മേഖലയില്‍ ചാറ്റല്‍മഴ തുടരുകയാണ്. 
ഒമാന്‍െറ മറ്റു ഭാഗങ്ങള്‍ മേഘാവൃതമായിരിക്കുമെന്നും അല്‍ ഹജര്‍ പര്‍വത നിരകളിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു. അതിനിടെ, രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ അന്തരീക്ഷ താപനിലയില്‍ ചെറിയ കുറവുണ്ടായിട്ടുണ്ട്. 
അതേസമയം, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ അളവ് കൂടിയത് ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT