മസ്കത്ത്: എട്ടാം പഞ്ചവത്സര പദ്ധതികാലം സാക്ഷ്യം വഹിച്ചത് രാജ്യത്തിന്‍െറ അടിസ്ഥാന സൗകര്യ വികസനരംഗത്തെ അഭിമാനാര്‍ഹമായ കുതിപ്പിന്. ടെന്‍ഡര്‍ ബോര്‍ഡ് മുഖേന മാത്രം 67 ശതകോടി റിയാല്‍ ചെലവുവരുന്ന 1100 പദ്ധതികളാണ് ഇക്കാലയളവില്‍ പൂര്‍ത്തീകരിച്ചത്. മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയും നിരവധി പദ്ധതികള്‍ യാഥാര്‍ഥ്യമാക്കിയതായി ദേശീയ വാര്‍ത്താഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2011 മുതല്‍ 2015 വരെയുള്ള എട്ടാം പഞ്ചവത്സര പദ്ധതികാലത്ത് എണ്ണ വരുമാനം വിനിയോഗിച്ച് സുപ്രധാന തുറമുഖ, വിമാനത്താവള, റോഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു.
ഇതോടൊപ്പം വിദ്യാഭ്യാസം, ആരോഗ്യം, ഭവനനിര്‍മാണം, വൈദ്യുതി, ജലം, വാര്‍ത്താവിനിമയ മേഖലകളില്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന പ്രകടനം കാഴ്ചവെക്കാനും കഴിഞ്ഞു. രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ വളര്‍ച്ചക്ക് പ്രേരകമാകുന്നതിനൊപ്പം എണ്ണയിതര വരുമാനത്തില്‍ ആശ്രയത്വം കണ്ടത്തൊനും സഹായിക്കാനുമുള്ള പദ്ധതികള്‍ക്കായും ഇക്കാലയളവില്‍ മുതല്‍മുടക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2011 മുതലുള്ള അഞ്ചുവര്‍ഷ കാലയളവില്‍ 61.5 ശതകോടി ഡോളറാണ് ആകെ വരുമാനം. ഇതിന്‍െറ 71.9 ശതമാനം അഥവാ 44.2 ശതകോടി റിയാലാണ് എണ്ണയില്‍നിന്നുള്ള വരുമാനം. പ്രകൃതിവാതക വില്‍പനയിലൂടെ 7.4 ശതകോടി റിയാലും വരുമാന നികുതിയിലൂടെ 1.9 ശതകോടി റിയാലും കസ്റ്റംസ് നികുതിയിലൂടെ 1.1 ശതകോടി റിയാലും മൂലധനവരുമാനമായി 90.6 ദശലക്ഷം റിയാലും മറ്റു വരുമാനമായി 6.7 ദശലക്ഷം റിയാലും രാഷ്ട്രത്തിന്‍െറ ഖജനാവിലേക്ക് എത്തി. അതേസമയം, പൊതുചെലവിനത്തില്‍ ഇക്കാലയളവില്‍ 67.1 ശതകോടി റിയാല്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഏഴാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കം കുറിച്ച നിരവധി പദ്ധതികളാണ് എട്ടാം പഞ്ചവത്സര പദ്ധതി കാലത്ത് ഏറക്കുറെ പൂര്‍ത്തീകരിച്ചത്. മസ്കത്തില്‍നിന്ന് ദുബൈയിലേക്കുള്ള യാത്ര എളുപ്പമാക്കുന്ന അല്‍ ബാത്തിന സതേണ്‍ എക്സ്പ്രസ്വേ 796 ദശലക്ഷം റിയാല്‍ ചെലവില്‍ പൂര്‍ത്തീകരിച്ചു. സൂര്‍- ബിദ്ബിദ് റോഡിന്‍െറ ഒന്നും രണ്ടും ഘട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ഇക്കാലയളവില്‍ കഴിഞ്ഞു. 432.5 ദശലക്ഷം റിയാലാണ് ഇതിനായി ചെലവാക്കിയത്. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവള ടെര്‍മിനലും സലാല അന്താരാഷ്ട്ര വിമാനത്താവളവും പൂര്‍ത്തീകരിക്കുന്നതിനുള്ള നിരവധി കരാറുകളും നല്‍കി. ദുകം പ്രത്യേക സാമ്പത്തിക മേഖലക്ക് ഒപ്പം ദുകം തുറമുഖ നിര്‍മാണത്തിനുള്ള നടപടികളും രാജ്യത്തിന്‍െറ ദീര്‍ഘവീക്ഷണത്തിന്‍െറ തെളിവാണ്. 192.7 ദശലക്ഷം റിയാലാണ് ഇത് രണ്ടിനുമായി ചെലവഴിച്ചത്. ദുകം തുറമുഖത്തെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആദ്യഘട്ടത്തിനായി 81 ദശലക്ഷം റിയാല്‍ ചെലവിട്ടപ്പോള്‍ സലാല തുറമുഖത്ത് ജനറല്‍ കാര്‍ഗോ കയറ്റിയിറക്കുന്നതിനും ദ്രാവക ഉല്‍പന്നങ്ങള്‍ കയറ്റിറക്കുമതി ചെയ്യുന്നതിനുമായി 55 ദശലക്ഷം റിയാല്‍ ചെലവില്‍ അധിക ബെര്‍ത്ത് സ്ഥാപിച്ചു. വിദ്യാഭ്യാസ മേഖലയില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിയതിനൊപ്പം യുവാക്കള്‍ക്കായി ഇന്‍േറണല്‍ എക്സ്റ്റേണല്‍ സ്കോളര്‍ഷിപ് പദ്ധതികളടക്കം കഴിവുകള്‍ വികസിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും നടപ്പില്‍ വരുത്തി. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ എണ്ണയിതര വരുമാനമേഖലയില്‍ കുതിപ്പ് കണ്ടത്തെുന്നതിനാകും ഒമ്പതാം പഞ്ചവത്സര പദ്ധതിയില്‍ രാജ്യം ശ്രദ്ധയൂന്നുക. രാജ്യത്തിന്‍െറ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാരംഗത്ത് നിര്‍മാണ മേഖല, ചരക്കുഗതാഗതം, വിനോദസഞ്ചാര മേഖല, ഗതാഗതം, ഫിഷറീസ്, ഖനന മേഖലകളില്‍നിന്നുള്ള വരുമാനത്തില്‍ കാര്യമാത്രമായ വര്‍ധനവുണ്ടാക്കും വിധം പദ്ധതികള്‍ 2020 വരെ നീളുന്ന ഒമ്പതാം പഞ്ചവത്സര പദ്ധതി കാലത്ത് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.