മലയാളിയുടെ കൊലപാതകം: മൂന്നു ബംഗ്ളാദേശ് സ്വദേശികള്‍ കസ്റ്റഡിയില്‍

മസ്കത്ത്: മത്രയില്‍ മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഊര്‍ജിതം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി സത്യനെ ചൊവ്വാഴ്ച വൈകുന്നേരമാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്.
സത്യന്‍െറ കമ്പനിയില്‍ ജോലിചെയ്തിരുന്ന മൂന്നു ബംഗ്ളാദേശ് സ്വദേശികളെ സംഭവവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തുവരുകയാണ്. രണ്ടു ബംഗ്ളാദേശുകാരെ സംഭവം നടന്ന അന്നു രാത്രിതന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്നാമനെ ഇന്നലെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍നിന്നുള്ള തെളിവെടുപ്പ് നടക്കുകയാണ്. രണ്ടുപേര്‍ സംഭവം നടന്ന ചൊവ്വാഴ്ച ജോലിക്ക് ഹാജരായിരുന്നില്ളെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.  
ഇവരില്‍നിന്നുള്ള വിവരമനുസരിച്ചാണ് മൂന്നാമനെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയോ എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം, മൃതദേഹം അടുത്ത ആഴ്ചയോടെ മാത്രമേ നാട്ടില്‍ കൊണ്ടുപോകാന്‍ കഴിയൂ. അന്വേഷണത്തിന്‍െറയും തെളിവെടുപ്പിന്‍െറയും ഭാഗമായി മൃതദേഹം പൊലീസ് കസ്റ്റഡിയില്‍തന്നെയാണ്. അടുത്ത ആഴ്ചയോടെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കുന്നത് ആലോചിക്കാമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പൊലീസ് അനുമതി ലഭിച്ചാലേ മറ്റു തുടര്‍നടപടികള്‍ ആലോചിക്കാന്‍ കഴിയൂ. ചൊവ്വാഴ്ച സത്യന്‍െറ കൈയില്‍ പതിവിലും കുറച്ച് പണം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് കരുതുന്നു. സാധാരണ ഇരുപതിനായിരം റിയാലോളം കാണാറുണ്ട്. എന്നാല്‍, പെരുന്നാളിനുശേഷം കച്ചവടം പൂര്‍ണാര്‍ഥത്തില്‍ എത്താത്തതിനാല്‍ തുക കുറയാനാണ് സാധ്യതയെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ചൊവ്വാഴ്ച പണവുമായി വീട്ടിലത്തെി വിശ്രമിച്ചശേഷം വൈകീട്ട് ഓഫിസില്‍ പണമടക്കാറായിരുന്നു പതിവ്.
2014 ഒടുവിലാണ് സത്യന്‍ നാട്ടില്‍പോയത്. വൈകാതെ നാട്ടില്‍പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. അതിനിടയിലാണ് മരണം ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നത്തെുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.