സലാല: പെരുന്നാള്‍ ഒഴിവുദിനങ്ങള്‍ സലാലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആഘോഷത്തിന്‍െറ പെരുന്നാളൊരുക്കി ഒഴുകിയത്തെിയത് ആയിരങ്ങള്‍. ഖരീഫ്കാല മഴ പുലര്‍ക്കാലങ്ങളില്‍ നനുത്ത സ്പര്‍ശമായി മണ്ണിനെ കുളിര്‍പ്പിച്ചും കോടമഞ്ഞും മഴയും മലനിരകളെ പുണര്‍ന്നും സുഖകരമായ കാലാവസ്ഥയാണ് സലാലയിലും പരിസരപ്രദേശങ്ങളിലും ഇപ്പോള്‍ അനുഭവപ്പെടുന്നത്. ഖരീഫ് കാലത്തിന്‍െറ കുളിര്‍മ അനുഭവിച്ചറിയുന്നതിനൊപ്പം ദോഫാറിലെ പ്രകൃതിരമണീയതയും അദ്ഭുതകാഴ്ചകളും അടുത്തറിയാന്‍കൂടിയാണ് ഒമാനിലെ ഇതര പ്രവിശ്യകളില്‍നിന്നും ഇതര ഗള്‍ഫ് നാടുകളില്‍നിന്നും സ്വദേശികളും വിദേശികളും കുടുംബസമേതവും സുഹൃത്തുക്കളോടൊപ്പവും സലാലയിലേക്കത്തെുന്നത്. മുഗ്സൈല്‍, ഇത്തീന്‍, വാദി ദര്‍ബാത്ത്, അയ്ന്‍ റസാത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ തിരക്കാണ് പെരുന്നാള്‍ അവധി ദിനങ്ങളില്‍ അനുഭവപ്പെട്ടത്. വിവിധ പോസുകളില്‍ കാമറക്കുമുന്നില്‍ ഒറ്റക്കും കൂട്ടായും പ്രകൃതിസൗന്ദര്യത്തിനൊപ്പം മുഖംചേര്‍ത്തുവെക്കാനുള്ള തിരക്കുകളാണെങ്ങും.
പെരുന്നാള്‍ ഒഴിവുദിവസങ്ങളിലെ സന്ദര്‍ശകരിലേറെയും ഇന്ത്യ, പാകിസ്താന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള പ്രവാസികളായിരുന്നു. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിരുന്നത്തെുന്നത് ജി.സി.സി സ്വദേശികളായിരിക്കും. കൊടുംചൂടില്‍ ഉരുകുന്ന ഇതര ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും കുടുംബസമേതം വന്നത്തെി ആഴ്ചകളോളം താമസിച്ചിട്ടാണ് ഇവരില്‍ മിക്കവരും മടങ്ങുക. പെരുന്നാള്‍ അവധിദിവസങ്ങള്‍ ഇന്ന് അവസാനിക്കുന്നതോടെ സലാലയടക്കം വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ദുബൈയിലേക്കും പോയവര്‍ തിരികെയത്തെിത്തുടങ്ങിയിട്ടുണ്ട്. ദുബൈയില്‍നിന്നുള്ള മലയാളികളടക്കം നിരവധിപേര്‍ ഒമാനില്‍ പെരുന്നാള്‍ ആഘോഷിക്കാനും വിനോദയാത്രക്കും എത്തിയിരുന്നു. ഇതോടെ, അതിര്‍ത്തികളില്‍ തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് പോയവരുടെ എണ്ണം താരതമ്യേന കുറവാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ഇരുരാജ്യങ്ങളും അതിര്‍ത്തികളില്‍ വിപുലമായ സൗകര്യം ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.