മസ്കത്ത്: സന്ദര്‍ശകരെ സ്വീകരിക്കാന്‍ റാസ് അല്‍ ജിന്‍സിലെ കടലാമ സംരക്ഷണ കേന്ദ്രം ഒരുങ്ങി. ജയന്‍റ് ഗ്രീന്‍ ടൊര്‍ട്ടോയിസ് എന്നറിയപ്പെന്ന കടലാമകള്‍ മുട്ടയിടുന്ന സമയതിനാല്‍ പെരുന്നാള്‍ അവധിക്ക് കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെ എത്തുമെന്നാണ് കരുതുന്നത്. റാസല്‍ഹദ്ദ് സംരക്ഷണ കേന്ദ്രത്തിന്‍െറ ഭാഗമായ ഇവിടെ നിശ്ചിത അകലത്തില്‍ നിന്ന് കടലാമകളെ വീക്ഷിക്കാന്‍ കഴിയും. കൂടുതല്‍ അടുത്തേക്ക് പോകുന്നതിനെ നിരുത്സാഹപ്പെടുത്താന്‍ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാര്‍ സദാ ജാഗരൂകരാണ്. രാത്രിയാണ് ആമകള്‍ മുട്ടയിടാന്‍ വരുക. ഈ സമയത്ത് ഫ്ളാഷ് ഉപയോഗിച്ച് ചിത്രമെടുക്കാനും പാടുള്ളതല്ല. പകല്‍വെളിച്ചത്തില്‍ മാത്രമേ ചിത്രങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. എല്ലാ വര്‍ഷവും 13000 മുതല്‍ 15000 വരെ ആമകളാണ് സൂറില്‍നിന്ന് 65 കിലോമീറ്റര്‍ കിഴക്കുള്ള ഈ തീരത്ത് മുട്ടയിടാന്‍ വരുക. പ്രകൃതിയുടെ അപൂര്‍വ പ്രതിഭാസം പോലെ ഇവിടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ആമക്കുഞ്ഞുങ്ങള്‍ എത്രനാള്‍ കഴിഞ്ഞാലും വര്‍ഷത്തിലൊരിക്കല്‍ ഇവിടെ തന്നെ മുട്ടയിടാന്‍ വരുന്നു. മണലില്‍ കുഴികള്‍ കുഴിച്ച് മുട്ടയിട്ടശേഷം ഇവ രാത്രിതന്നെ കടലിലേക്ക് തിരിച്ചുപോവുകയാണ് ചെയ്യുക. 55 ദിവസത്തിന് മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരുക. നായ്ക്കളുടെയും പക്ഷികളുടെയും മറ്റും കണ്ണുവെട്ടിച്ച് ഇവ കടലിലേക്ക് തന്നെ തിരിച്ചുപോവുകയും ചെയ്യുന്നു. താമസസൗകര്യം വേണമെന്നുള്ളവര്‍ നേരത്തേ മുറി ബുക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.