മസ്കത്ത്: റമദാനില്‍ മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നടത്തിവരുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് 20 ലക്ഷം രൂപ വിനിയോഗിക്കാന്‍ തീരുമാനിച്ചു. മാരകരോഗം ബാധിച്ച പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് സഹായം നല്‍കാനും കേരളത്തിലെ വിവിധ സി.എച്ച് സെന്‍റുകളില്‍ എത്തുന്ന രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരദേശ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുമാണ് സഹായം നല്‍കുക.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനും തീരുമാനിച്ചു. മസ്കത്ത് കെ.എം.സി.സി പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള മെംബര്‍ഷിപ് കമ്മിറ്റിക്കും യോഗം രൂപം നല്‍കി. കമ്മിറ്റി ചെയര്‍മാനായി സൈദ് പൊന്നാനിയെയും കണ്‍വീനറായി അബ്ദുറഹ്മാന്‍ നിസ്വയെയും ജോ.കണ്‍വീനര്‍മാരായി കെ.എം. ഉമ്മര്‍ ബാപ്പു, ഷമീര്‍ പാറയില്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇതുസംബന്ധിച്ച് നടന്ന യോഗത്തില്‍ സി.കെ.വി യൂസുഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എ.വി അബൂബക്കര്‍ സംഘടനാ പദ്ധതികളെക്കുറിച്ചും അംഗത്വകാര്യങ്ങളെ കുറിച്ചും വിശദീകരിച്ചു. സൈദ് പൊന്നാനി ഉദ്ഘാടനം ചെയ്തു. ഹമീദ് ബര്‍ക്ക, പി.ടി.എ റഷീദ്, ഉമ്മര്‍ ബാപ്പു, ഖാലിദ് കുന്നുമ്മല്‍, സി.എന്‍. നിസാര്‍, കബീര്‍ നാട്ടിക, അക്ബര്‍ഷാ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഷമീര്‍ പാറയില്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.