ജുറാസിക് പാര്‍ക്കൊരുക്കി മസ്കത്ത് ഫെസ്റ്റിവെല്‍

മസ്കത്ത്: കുട്ടികള്‍ക്കുമാത്രമല്ല, മുതിര്‍ന്നവര്‍ക്കും പ്രിയങ്കരമാവുകയാണ് മസ്കത്ത് ഫെസ്റ്റിവെലിന്‍െറ ഭാഗമായ ദിനോസര്‍ പാര്‍ക്ക്. അമിറാത് പാര്‍ക്കില്‍ ദിനോസറുകളുടെ വലുപ്പത്തില്‍തന്നെ ഒരുക്കിയിരിക്കുന്ന രൂപങ്ങള്‍ ആരെയും ആകര്‍ഷിക്കും. സൗണ്ട് എഫക്ട് കൂടി ചേരുന്നതോടെ ‘ജുറാസിക് മാജിക്’ അവിസ്മരണീയ അനുഭവമാകുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടുപോകുന്ന ദിനോസര്‍ പാര്‍ക്ക് കഴിഞ്ഞവര്‍ഷവും മസ്കത്ത് ഫെസ്റ്റിവെലിന്‍െറ ഭാഗമായി ഒരുക്കിയിരുന്നു. നസീം ഗാര്‍ഡന്‍സിലെ പാര്‍ക്ക് ഏറെ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്നു. അത് വിജയമായതോടെയാണ് ഇത്തവണയും ദിനോസര്‍ പാര്‍ക്ക് ഒരുക്കിയതെന്ന് കെയര്‍ടേക്കറില്‍ ഒരാളായ മുഹമ്മദ് പറഞ്ഞു. 
യഥാര്‍ഥമെന്ന് തോന്നിപ്പിക്കുന്ന 15 ദിനോസറുകളുടെ രൂപങ്ങളാണ് പാര്‍ക്കിലുള്ളത്. കഴിഞ്ഞ വര്‍ഷം സന്ദര്‍ശിച്ച പലരും ഈവര്‍ഷവും ദിനോസര്‍ പാര്‍ക്ക് കാണാനത്തെുന്നുണ്ടെന്ന് മുഹമ്മദ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.