മസ്കത്ത് ഫെസ്റ്റിവലിന്  വേദികള്‍ ഒരുങ്ങി

മസ്കത്ത്: 16ാമത് മസ്കത്ത് ഫെസ്റ്റിവലിന് ഇന്ന് കൊടി ഉയരും. ഒരു മാസം നീളുന്ന ആഘോഷങ്ങള്‍ ഒമാനില്‍ ഉത്സവത്തിന്‍െറ നിറം പകരും. പ്രധാന വേദികളായ അല്‍ അമിറാത്ത് പാര്‍ക്കിലേക്കും നസീം ഗാര്‍ഡനിലേക്കും രാജ്യത്തിന്‍െറ നാനാഭാഗത്തുനിന്നും സന്ദര്‍ശകര്‍ ഒഴുകും. വാരാന്ത്യ അവധിദിവസങ്ങളിലാണ് ഒഴുക്ക് വര്‍ധിക്കുന്നത്. അല്‍ അമിറാത്ത് പാര്‍ക്കില്‍ ഒരുക്കുന്ന സയന്‍സ് വില്ളേജും നസീം ഗാര്‍ഡനിലെ ജംഗ്ള്‍ വില്ളേജും ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരിക്കും. വിനോദങ്ങള്‍ക്കുപുറമെ വിജ്ഞാനത്തിനും പ്രാമുഖ്യം നല്‍കുന്നതാവും ഈ വര്‍ഷത്തെ ഉത്സവം. ഫെസ്റ്റിവലിന്‍െറ ഭാഗമായി ജല ഉത്സവവും കായികമത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലുമുതല്‍ രാത്രി 11 വരെയാണ് ഉത്സവസമയം. രണ്ടു വേദികളില്‍ മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമാണ് പ്രവേശ നിരക്ക്. അല്‍ അമിറാത്ത് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്ക് വേണ്ടി നിരവധി കാഴ്ചകള്‍ ഒരുക്കുന്നത്. 1001 കണ്ടുപിടിത്തങ്ങള്‍ എന്ന പേരില്‍ ഒരുക്കുന്ന ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമായിരിക്കും. ഇസ്ലാമിന്‍െറ സുവര്‍ണ കാലഘട്ടത്തിലെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്ര ഗവേഷണങ്ങളെയും കേന്ദ്രീകരിച്ചാവും ശാസ്ത്ര പ്രദര്‍ശനം. അല്‍ റാസി, ഇബ്നു സീന, ഇബ്നു ഹൈതം, ഫാത്തിമ അല്‍ ഫഹൈയ എന്നിവരുടെ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രദര്‍ശിപ്പിക്കും. 
വിവിധ രാജ്യങ്ങളിലായി ഏഴുദശലക്ഷം പേര്‍ കണ്ട പ്രദര്‍ശനമാണ് ഒമാനിലത്തെുന്നത്. ന്യൂയോര്‍ക്, ലോസ് ആഞ്ജലസ്, ലണ്ടന്‍, വാഷിങ്ടണ്‍, ഇസ്താംപൂള്‍, റിയാദ്, ജിദ്ദ, ദോഹ, അബൂദബി, ഷാര്‍ജ, ഖസാക്സ്താന്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനം നടത്തിയശേഷമാണ് 1001 കണ്ടുപിടിത്തങ്ങള്‍ ഒമാനിലത്തെുന്നത്. പരമ്പരാഗത ഗ്രമവും അല്‍ അമിറാത്തിലെ ശ്രദ്ധാ കേന്ദ്രമാവും. നാഗരിക ഗ്രാമങ്ങള്‍, കാര്‍ഷിക ഗ്രാമം, ബദു വില്ളേജ്, പ്രധാന മാര്‍ക്കറ്റുകള്‍ തുടങ്ങിയവ അടങ്ങുന്നതായിരിക്കും പരമ്പരാഗത വില്ളേജ്. ഇത്തരം ഗ്രാമങ്ങളിലെ ഉപകരണങ്ങളും ഉല്‍പന്നങ്ങളും പരമ്പരാഗത രീതികളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടും. ഡിനോസറസ് വില്ളേജ്, ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ പ്രദര്‍ശനം, വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാടോടി കലാപ്രകടനങ്ങള്‍ എന്നിവയും അല്‍ അമിറാത്തിലെ പ്രത്യേകതയാണ്. എല്ലാ ജി.സി.സി രാജ്യങ്ങളില്‍നിന്നുമുള്ള കലാകാരന്മാര്‍ക്കുപുറമെ ഇന്ത്യ, ലബനാന്‍, കസാക്സ്താന്‍, തുര്‍ക്കി, ഫിലിപ്പീന്‍ എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരും വേദിയിലത്തെും. വിനോദങ്ങള്‍ക്കായി പ്രത്യേക മേഖലയും ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്നവരടക്കമുള്ളവരുടെ വാണിജ്യ പ്രദര്‍ശനങ്ങള്‍ നസീ ഗാര്‍ഡനില്‍ ഒരുക്കുന്നുണ്ട്. 400 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാടും വന്യമൃഗങ്ങളും കൈയടക്കുന്ന ജംഗ്ള്‍ വില്ളേജ് നസീം ഗാര്‍ഡന്‍െറ പ്രത്യേകതയാണ്. കൃത്രിമമായി നിര്‍മിച്ച വനത്തില്‍ വിവിധ വന്യമൃഗങ്ങളുടെ രൂപങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഇവയുടെ ശബ്ദവും ഉയര്‍ന്നുവരുന്നതോടെ  വനത്തില്‍ പ്രവേശിച്ച പ്രതീതിയുണ്ടാവും. വിനോദകേന്ദ്രങ്ങള്‍, വെടിക്കെട്ട്, കടലും കടലിലെ ദൃശ്യങ്ങളും ഒരുക്കുന്ന ഇല്യുമിനേഷന്‍ വില്ളേജ് എന്നിവയും നസീ ഗാര്‍ഡന്‍െറ ആകര്‍ഷകമാവും. ഫെസ്റ്റിവലിന്‍െറ ഭാഗമായി സാംസ്കാരിക പരിപാടികളും സൈക്കിളോട്ട മത്സരവും സംഘടിപ്പിക്കുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.