സൊഹാര്‍ ജല ശുദ്ധീകരണശാല സാധാരണഗതിയില്‍

മസ്കത്ത്: സൊഹാര്‍ ജല ശുദ്ധീകരണശാലയിലുണ്ടായ സാങ്കേതിക തകരാര്‍ മൂലം രണ്ടു ദിവസമായി മുടങ്ങിയ ജലവിതരണം സാധാരണ ഗതിയിലായി.  സൊഹാര്‍ ജലശുദ്ധീകരണ ശാലയിലെ പമ്പിങ് തടസ്സപ്പെട്ടതാണ് ജലവിതരണത്തെ ബാധിച്ചത്. 
ഇതുകാരണം വടക്കന്‍ ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ജലവിതരണം തടസ്സപ്പെട്ടിരുന്നു. അറ്റകുറ്റ പണികള്‍ നടത്തി വെള്ളിയാഴ്ച ജലവിതരണം പൂര്‍ണമായി പുന$സ്ഥാപിച്ചതായി ഇലക്ട്രിസിറ്റി, വാട്ടര്‍ പൊതു അതോറിറ്റി അധികൃതര്‍ അറിയിച്ചു. ജലവിതരണം വളരെ പെട്ടെന്ന് പുന$സ്ഥാപിക്കാന്‍ സഹായിച്ച മെയിന്‍റനന്‍സ് ടീമിനെ അതോറിറ്റി അഭിനന്ദിച്ചു. ടീമിന്‍െറ അഹോരാത്ര പരിശ്രമം മൂലമാണ് ജലവിതരണം പെട്ടെന്ന് പുന$സ്ഥാപിക്കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു.
അപ്രതീക്ഷിതമായാണ് പമ്പിങ് മേഖലയില്‍ സാങ്കേതിക തകരാറുണ്ടായത്. ഇത് കാരണം വെള്ളം മറ്റു ടാങ്കുകളില്‍ സൂക്ഷിച്ചുവെക്കാനോ മുന്‍കരുതല്‍ നടപടികള്‍  എടുക്കാനോ കഴിഞ്ഞിരുന്നില്ല. അതിനാല്‍, ജലപ്രശ്നം രൂക്ഷമാവുമെന്ന് അധികൃതര്‍ കണക്കുകൂട്ടിയിരുന്നു. എന്നാല്‍, സാങ്കേതിക വിഭാഗം ഉണര്‍ന്നുപ്രവര്‍ത്തിച്ചത് കാരണം പെട്ടെന്നുതന്നെ ജലവിതരണം സാധാരണഗതിയിലായി. രണ്ടു ദിവസമായി ജലവിതരണം തടസ്സപ്പെട്ടത് ഇരു ഗവര്‍ണറേറ്റുകളിലെയും പ്രധാന നഗരങ്ങളെ ബാധിച്ചിരുന്നു. നഗരങ്ങളിലെ ഫ്ളാറ്റുകളെയും ഹോട്ടലുകളെയുമാണ് ജലപ്രശ്നം കാര്യമായി ബാധിച്ചത്. ടാങ്കര്‍ ലോറികള്‍ ഉപയോഗിച്ചാണ് പലരും പ്രശ്നം പരിഹരിച്ചത്. ഉള്‍ഭാഗങ്ങളിലും ചെറിയ നഗരങ്ങളിലും ജല വിതരണത്തിന് ടാങ്കര്‍ ലോറികളുടെ സേവനമാണ് സാധാരണ ലഭിക്കുന്നത്. പരമ്പരാഗതമായി കിണറുകളും മറ്റും ഉപയോഗപ്പെടുത്തുന്നവരും നിരവധിയാണ്. അതിനാല്‍ ഇത്തരം ഭാഗങ്ങളില്‍ ജലം പ്രശ്നം ബാധിച്ചിരുന്നില്ല. ഇത്തരം പ്രദേശങ്ങളിലുള്ളവര്‍ ജലവിതരണം മുടങ്ങിയതുപോലും അറിഞ്ഞിട്ടില്ല. എന്നാല്‍, ഒമാന്‍െറ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ജലവിതരണം മുടങ്ങിയിരുന്നു. റൂവി, ഹമരിയ, മത്ര എന്നിവയുടെ ചില ഭാഗങ്ങളിലാണ് ഭാഗികമായി ജല വിതരണം തടസ്സപ്പട്ടിരുന്നത്. സീബില്‍ ജലവിതരണ പൈപ്പുകളില്‍ അറ്റകുറ്റ പണി നടക്കുന്നത് കാരണം വെള്ളിയാഴ്ച ജലവിതരണം മുടങ്ങിയിരുന്നു. റൂവിയടക്കമുള്ള നഗരങ്ങളുടെ ചില ഭാഗങ്ങളില്‍ (ഉയരമുള്ള കെട്ടിടങ്ങളുടെ മുകള്‍ ഭാഗങ്ങളില്‍) ജലമത്തൊത്ത പ്രശ്നവുമുണ്ട്. വിതരണശൃംഖലയിലെ സമ്മര്‍ദക്കുറവുമൂലമാണിത്. 
ഇത് പരിഹരിക്കാന്‍ പല കെട്ടിടങ്ങളിലും പമ്പ് സെറ്റുകളും ഉപയോഗിക്കുന്നുണ്ട്. പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് ജലം കെട്ടിടത്തിന്‍െറ മുകളിലെ പ്രത്യേക ടാങ്കുകളിലത്തെിക്കുകയാണ് ചെയ്യുന്നത്. റൂവി ഭാഗത്തെ ജലപ്രശ്നം പരിഹരിക്കാന്‍ ലക്ഷ്യംവെച്ച് നിര്‍മിക്കുന്ന പുതിയ ജലവിതരണ പദ്ധതി പൂര്‍ത്തിയായാല്‍ മാത്രമേ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുകയുള്ളൂ. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.