മസ്കത്ത് പുസ്തകമേളക്ക് ഇന്ന് തിരിതെളിയും

മസ്കത്ത്: 21ാമത് മസ്കത്ത് പുസ്തകമേളക്ക് ഇന്ന് തിരി തെളിയും. വ്യാഴാഴ്ച മുതലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശം അനുവദിക്കുക. സാധാരണ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 10വരെയാണ് സന്ദര്‍ശന സമയം. വെള്ളിയാഴ്ച വൈകീട്ട് നാലുമുതല്‍ 10 വരെയാണ് പ്രവര്‍ത്തന സമയം. ഈ മാസം 25, 29, മാര്‍ച്ച് രണ്ട് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ വിദ്യാര്‍ഥികള്‍ക്കും ഈ മാസം 28, മാറച്ച് ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ സ്ത്രീകള്‍ക്കുമായിരിക്കും പ്രവേശം. 
27 രാജ്യങ്ങളില്‍നിന്നായി 650 പ്രസാധകരാണ് പുസ്തകമേളക്കത്തെുന്നത്. നിരവധി രാജ്യങ്ങളിലെ പ്രസാധകര്‍ ഏജന്‍റുമാര്‍ വഴിയും പങ്കെടുക്കുന്നുണ്ട്. 
അല്‍ ഫറാഇദി, അഹ്മദ് ബിന്‍ മാജിദ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് പുസ്തകങ്ങള്‍ ഒരുക്കുന്നത്. മൊത്തം 8,550 ചതുരശ്ര മീറ്റര്‍ വിസ്തൃതിയാണ് വേദിക്കുള്ളത്. ഇതില്‍ 950 പവലിയനുകളാണ് ഒരുങ്ങുന്നത്. 
ഒമാനില്‍നിന്ന് 44 സ്ഥാപനങ്ങള്‍ ഒൗദ്യോഗികമായി മേളയില്‍ പങ്കെടുക്കുന്നുണ്ട്. 2,50,000 തലക്കെട്ടിലുള്ള പുസ്തകങ്ങള്‍ മേളയിലുണ്ടാവും. 
പാകിസ്താന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍നിന്നുള്ള പ്രസാധകര്‍ ഈ വര്‍ഷം ആദ്യമായി മേളക്കത്തെുന്നുണ്ട്. മലയാള പുസ്തകങ്ങളുടെ ശേഖരവുമായി അല്‍ബാജ് ബുക്സ് ഈ വര്‍ഷവും മേളയിലുണ്ട്. രണ്ടു സ്റ്റാളുകളാണ് ഈ വര്‍ഷവും അല്‍ ബാജിനുള്ളത്. 
മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും പുസ്തകങ്ങള്‍ അല്‍ ബാജില്‍ ലഭ്യമാവുമെന്ന് മാനേജിങ് ഡയറക്ടര്‍ ഷൗക്കത്തലി പറഞ്ഞു. പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളും മേളയിലത്തെിക്കുന്നുണ്ട്. ഒമാനിലെ മലയാള പുസ്തക വായനക്കാര്‍ക്ക് സുവര്‍ണാവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.