മസ്കത്ത്: അന്തരിച്ച സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ പേരിലുള്ള മയ്യിത്ത് നമസ്കാരവും പ്രത്യേക പ്രാര്‍ഥനാ സദസ്സും അനുശോചന യോഗവും മസ്കത്ത് സുന്നി സെന്‍റര്‍ സംഘടിപ്പിച്ചു.
റൂവി മച്ലി മാര്‍ക്കറ്റ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ മസ്കത്ത് സുന്നി സെന്‍ററിന്‍െറയും എസ്.കെ.എസ്.എസ്.എഫിന്‍െറയും കെ.എം.സി.സിയുടെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്കൂള്‍ ഫോര്‍ ഖുര്‍ആന്‍ സ്റ്റഡീസ് വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദലി ഫൈസി നടമ്മല്‍പൊയില്‍ അനുശോചന പ്രഭാഷണം നടത്തി. ഇയ്യാട് അബൂബക്കര്‍ ഫൈസി, സാക്കിര്‍, ഫൈസി, സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് റഷീദ് ഹാജി കുണ്ടില്‍, സെക്രട്ടറിമാരായ ഷാജുദ്ദിന്‍ ബഷീര്‍, സുബൈര്‍ മാവിലാടന്‍, നിസാമുദ്ദീന്‍ ഹാജി എന്നിവര്‍ പങ്കെടുത്തു.
സലാല: സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ ജനറല്‍ സെക്രട്ടറിയും പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ ഐ.എം.ഐ പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ് അനുശോചിച്ചു.
ലളിത ജീവിതം നയിച്ച് മാതൃകായോഗ്യമായി ജീവിച്ച അദ്ദേഹത്തിന്‍െറ വിയോഗം ഇസ്ലാമിക പണ്ഡിതലോകത്തിനും കേരളീയ മുസ്ലിം സമൂഹത്തിനും തീരാനഷ്ടമാണെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശബ്ദമായി നിലകൊണ്ട നേതാവിനെയാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വേര്‍പാടിലൂടെ നഷ്ടമായതെന്ന് മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മസ്കത്ത്: ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ റൂവി ഏരിയ കെ.എം.സി.സി അനുശോചിച്ചു. അദ്ദേഹത്തിന്‍െറ വിയോഗം മുസ്ലിം കൈരളിക്ക് താങ്ങാനാകാത്ത നഷ്ടമാണെന്ന് പ്രസിഡന്‍റ് അഷ്റഫ് കിണവക്കല്‍, ജനറല്‍ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി, ട്രഷറര്‍ റഫീഖ് ശ്രീകണ്ഠപുരം എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.