സുല്‍ത്താന്‍ ശൈഖിന്‍െറ നിര്യാണത്തില്‍ അനുശോചിച്ചു

മസ്കത്ത്: എം.ഡി.സി എന്‍ഹാന്‍സ് ഈഗ്ള്‍സിന്‍െറ കളിക്കാരനും മഹാരാഷ്ട്ര സ്വദേശിയുമായ സുല്‍ത്താന്‍ ശൈഖിന്‍െറ (44) നിര്യാണത്തില്‍ ഒമാന്‍ ക്രിക്കറ്റ് അനുശോചിച്ചു. കഴിഞ്ഞ ദിവസം അമിറാത്ത് ഗ്രൗണ്ടില്‍ ഒമാന്‍ ക്രിക്കറ്റ് എ ഡിവിഷന്‍െറ ഭാഗമായ പ്രാക്ടീസ് മത്സരം കളിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുല്‍ത്താന്‍ ശൈഖിന്‍െറ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഒമാന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ കനക് ഖിംജി, സെക്രട്ടറി മധു ജെസ്റാണി, ടീം മാനേജര്‍ ഗുരു പ്രസന്ന എന്നിവര്‍ പറഞ്ഞു. 21 വര്‍ഷമായി ഒമാനിലുള്ള സുല്‍ത്താന്‍ ശൈഖ് മലയാളികളുമായി വളരെ അടുപ്പമുള്ളയാളായിരുന്നു. ഗോനു സമയത്ത് വിഷമത അുനഭവിച്ച മലയാളികള്‍ക്ക് സഹായമത്തെിക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. 19 വര്‍ഷം യൂനിയന്‍ ട്രേഡിങ് കമ്പനിയില്‍ വിവിധ തസ്തികകളിലും പിന്നീട് രണ്ടുവര്‍ഷം മജാന്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയില്‍ സെയില്‍സ് മാനേജറുമായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.  മൃതദേഹം സ്വദേശമായ മഹാരാഷ്ട്ര സാങ്കി ജില്ലയിലെ മീരജില്‍ ഖബറടക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.