മസ്കത്ത്: തലശ്ശേരി കൂട്ടായ്മയായ ടെലി ബോയ്സ് സംഘടിപ്പിച്ച ഫുഡ്ലാന്‍ഡ്സ് ഇന്‍റര്‍ സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ വാദികബീര്‍ ഇന്ത്യന്‍ സ്കൂള്‍ ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ സീബ് ഇന്ത്യന്‍ സ്കൂളിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്കോറിനാണ് ഇവര്‍ തോല്‍പിച്ചത്. ഒന്നാം സെമിഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് ആയി സീബ് ഇന്ത്യന്‍ സ്കൂളിലെ തഖ്സീര്‍ മൊയ്തുവിനെയും രണ്ടാം സെമിയിലെ മാന്‍ ഓഫ് ദി മാച്ചായി വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ തരുണിനെയും ഭാവിയിലെ താരമായി വാദികബീറിലെ തന്നെ അതിഷിനെയും മികച്ച ഗോള്‍കീപ്പര്‍ ആയി റിജു ജസ്റ്റിനെയും തെരഞ്ഞെടുത്തു. ഇന്ത്യന്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സന്‍ ജോര്‍ജ്, ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് ചെയര്‍മാന്‍ സതീഷ് നമ്പ്യാര്‍, കമ്യൂണിറ്റി വെല്‍ഫെയര്‍ സെക്രട്ടറി പി.എം. ജാബിര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ടി.എച്ച്. റഹ്മാനും അരുണും അവതരിപ്പിച്ച ഫ്യൂഷന്‍ സംഗീതവും കാണികള്‍ക്കായി രസകരമായ മത്സരങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.