മസ്കത്ത്: ദാര്‍സൈത് ഇന്ത്യന്‍ സ്കൂള്‍ പരിസരങ്ങളില്‍ അപരിചിതന്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടരുകയും വീടുകളില്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതി.
പ്രദേശവാസികള്‍ ഇതുസംബന്ധിച്ച് റോയല്‍ ഒമാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വേണ്ട മുന്‍കരുതലുകള്‍ എടുക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. എന്തെങ്കിലും തരത്തില്‍ സംശയാസ്പദമായ രീതിയില്‍ പെരുമാറുന്ന ആളുകളെ കണ്ടാല്‍ ഉടന്‍ വിവരമറിയിക്കണമെന്നും പൊലീസ് അറിയിച്ചു. 25 വയസ്സ് തോന്നിക്കുന്ന ഇയാള്‍ രണ്ടാഴ്ചക്കിടെ നിരവധി സ്ഥലങ്ങളില്‍ ഒറ്റക്ക് നടക്കുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുടര്‍ന്ന് വന്ന് വീടിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ദാര്‍സൈത് ജൂനിയര്‍ സ്കൂളിന്‍െറ പരിസരത്ത് താമസിക്കുന്ന മലയാളി സ്ത്രീ ഉച്ചക്ക് രണ്ടുമണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഇയാള്‍ പിന്തുടര്‍ന്നിരുന്നു. ഫ്ളാറ്റിനുള്ളില്‍ തള്ളിക്കയറുമെന്ന ഘട്ടം വന്നപ്പോള്‍ അയല്‍പക്കത്ത് അഭയം തേടിയാണ് ഇവര്‍ രക്ഷപ്പെട്ടത്.
സ്കൂളില്‍ മക്കളെ കൊണ്ടുവിട്ട ശേഷം മടങ്ങുകയായിരുന്ന വീട്ടമ്മയേയും ഇയാള്‍ പിന്തുടര്‍ന്നു. വേഗം ഫ്ളാറ്റില്‍ കയറി വാതിലടച്ചെങ്കിലും തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ വീട്ടമ്മ ശബ്ദമുണ്ടാക്കി സഹായത്തിന് ആളെ വിളിക്കുകയും ഇയാള്‍ ഓടിരക്ഷപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജൂനിയര്‍ സ്കൂളിന് പിന്നിലുള്ള ഒരു ഫ്ളാറ്റിനുമുന്നില്‍ ഇയാളെ സംശയകരമായ സാഹചര്യത്തില്‍ കാണുകയും ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോകുകയും ചെയ്തു. പരിസരവാസിയായ സ്വദേശി ഉള്‍പ്പെടെ ഇയാളെ പിടികൂടാന്‍ പിന്നാലെ ഓടിയെങ്കിലും മതിലുകള്‍ ചാടിക്കടന്ന് രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.