ഉത്സവരാവുകള്‍ക്ക് നാളെ കൊടിയിറങ്ങും

മസ്കത്ത്: ഒരു മാസത്തെ ആഘോഷരാവുകള്‍ക്ക് നാളെ പരിസമാപ്തി. വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ 16ാം  മസ്കത്ത് ഫെസ്റ്റിവലിന് ശനിയാഴ്ച കൊടിയിറങ്ങും. സ്വദേശികളിലും വിദേശികളിലും ആഘോഷത്തിന്‍െറ നിറങ്ങള്‍ ചാലിച്ച ഉത്സവ രാത്രികള്‍ക്കാണ് സമാപനമാകുന്നത്. അല്‍ അമിറാത്ത് പാര്‍ക്, നസീം ഗാര്‍ഡന്‍, ഒമാന്‍ ഓട്ടോമൊബൈല്‍ ക്ളബ്, അല്‍ മദീന ആംബി തിയറ്റര്‍, കള്‍ചറല്‍ ക്ളബ് എന്നിവയായിരുന്നു ഫെസ്റ്റിവലിന്‍െറ പ്രധാന വേദികള്‍. രാജ്യത്തിന്‍െറ നാനാഭാഗത്തുനിന്നും സന്ദര്‍ശകര്‍ വിവിധ വേദികളിലേക്ക് ഒഴുകിയത്തെിയിരുന്നു. വാരാന്ത്യ അവധി ദിവസങ്ങളിലാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരുന്നത്. അല്‍ അമിറാത്ത് പാര്‍ക്കില്‍ ഒരുക്കിയ സയന്‍സ് വില്ളേജായിരുന്നു ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. ‘1001 കണ്ടുപിടിത്തങ്ങള്‍’ എന്ന പേരില്‍ ഒരുക്കിയ ശാസ്ത്ര പ്രദര്‍ശനം ശ്രദ്ധേയമായി. ഇസ്ലാമിന്‍െറ സുവര്‍ണ കാലഘട്ടത്തിലെ കണ്ടുപിടിത്തങ്ങളെയും ശാസ്ത്ര ഗവേഷണങ്ങളെയും കേന്ദ്രീകരിച്ചാണ് ഇത് ഒരുക്കിയത്. അല്‍ റാസി, ഇബ്നു സീന, ഇബ്നു ഹൈതം, ഫാത്തിമ അല്‍ ഫഹൈയ എന്നിവരുടെ കണ്ടുപിടിത്തങ്ങളും ഗവേഷണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി ഏഴു ദശലക്ഷം പേര്‍ കണ്ട പ്രദര്‍ശനമാണ് ഒമാനിലത്തെിയത്. ന്യൂയോര്‍ക്, ലോസ് ആഞ്ജലസ്, ലണ്ടന്‍, വാഷിങ്ടന്‍, ഇസ്താംബൂള്‍, റിയാദ്, ജിദ്ദ, ദോഹ, അബൂദബി, ഷാര്‍ജ, കസാഖ്സ്താന്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച പ്രദര്‍ശനമാണിത്. ഒരുകാലത്ത് യൂറോപ്യന്‍ വൈദ്യശാസ്ത്ര ലോകത്തിന് വഴികാട്ടിയായിരുന്ന ഇസ്ലാമിക ശാസ്ത്ര പുരോഗതിയെ നേരിട്ടറിയാന്‍ കഴിഞ്ഞതായി പ്രദര്‍ശനം കണ്ടവര്‍ പറഞ്ഞു. 
ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെട്ടതും പ്രദര്‍ശനത്തിലാണ്. ഇസ്ലാമിന് ഇത്രയും വലിയ ശാസ്ത്ര ചരിത്രമുണ്ടായിരുന്നെന്നത് അദ്ഭുതപ്പെടുത്തിയെന്ന് സന്ദര്‍ശകര്‍ പറഞ്ഞു. അല്‍ അമിറാത്ത് പാര്‍ക്കില്‍ സന്ദര്‍ശകര്‍ക്കുവേണ്ടി മറ്റു നിരവധി കാഴ്ചകളും ഒരുക്കിയിരുന്നു. പരമ്പരാഗത ഗ്രാമം, നാഗരിക ഗ്രാമങ്ങള്‍, കാര്‍ഷിക ഗ്രാമം, ബദു വില്ളേജ്, ഒമാനിലെ പഴയകാല പ്രധാന മാര്‍ക്കറ്റുകള്‍ തുടങ്ങിയവ അടങ്ങുന്നതായിരുന്നു പരമ്പരാഗത വില്ളേജ്. 
ഇത്തരം ഗ്രാമങ്ങളിലെ പരമ്പരാഗത ഉപകരണങ്ങളും ഉല്‍പന്നങ്ങളും പരമ്പരാഗത ജീവിതരീതികളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. ഡിനോസറസ് വില്ളേജ്, ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെ പ്രദര്‍ശനം, വിവിധ രാജ്യങ്ങളില്‍നിന്നുള്ള നാടോടി കലാപ്രകടനങ്ങള്‍ എന്നിവയും അല്‍ അമിറാത്തിലെ പ്രത്യേകതയായിരുന്നു. എല്ലാ ജി.സി.സി രാജ്യങ്ങളില്‍നിന്നുമുള്ള കലാകാരന്മാര്‍ക്ക് പുറമെ ഇന്ത്യ, ലബനാന്‍, കസാഖ്സ്താന്‍, തുര്‍ക്കി, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നുള്ള കലാകാരന്മാരും അല്‍ അമിറാത്തില്‍ കരകൗശല പ്രദര്‍ശനവുമായത്തെി. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വാണിജ്യ പ്രദര്‍ശനങ്ങളാണ് നസീം ഗാര്‍ഡനില്‍ ഒരുക്കിയത്. 400 സ്റ്റാളുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാടും വന്യമൃഗങ്ങളും അണിനിരന്ന ജംഗ്ള്‍ വില്ളേജായിരുന്നു മറ്റൊരു പ്രത്യേകത. കൃത്രിമമായി നിര്‍മിച്ച കാടില്‍ വിവിധ വന്യമൃഗങ്ങളുടെ രൂപങ്ങളും സജ്ജമാക്കിയിരുന്നു. ഉയര്‍ന്ന സങ്കേതിക വിദ്യയുടെ സഹായത്തോടെ വന്യമൃഗങ്ങളുടെ അലര്‍ച്ചയും  ഉയര്‍ന്നുവരുന്നതോടെ കാട്ടിലത്തെിയ പ്രതീതിയായിരുന്നു സന്ദര്‍ശകര്‍ക്ക്. വിനോദ കേന്ദ്രങ്ങള്‍, വെടിക്കെട്ട്, കടലും കടലിലെ ദൃശ്യങ്ങളും ഒരുക്കുന്ന ഇല്യുമിനേഷന്‍ വില്ളേജ് എന്നിവയും നസീം ഗാര്‍ഡന്‍െറ ആകര്‍ഷകമായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.