മസ്കത്ത്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിലുയര്‍ത്താനുള്ള പതാക സലാലയില്‍നിന്ന് നാട്ടിലത്തെിക്കുമെന്ന് മസ്കത്ത് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആലപ്പുഴയില്‍ ഈമാസം 11 മുതല്‍ 14 വരെ നടക്കുന്ന വാര്‍ഷിക സമ്മേളനത്തിന്‍െറ പ്രചാരണ പരിപാടികള്‍ മസ്കത്ത് റെയ്ഞ്ചിന്‍െറ ആഭിമുഖ്യത്തില്‍ ഒമാനിലെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്.
ഈമാസം എട്ടിന് രാത്രി 7.30ന് സലാലയിലെ ചേരമാന്‍ പെരുമാളിന്‍െറ ഖബറിടത്തിലെ സിയാറത്തിന് ശേഷം റെയ്ഞ്ച് ഉപാധ്യക്ഷന്‍ ത്വാഹാ ജിഫ്രി തങ്ങളില്‍നിന്ന് പതാകവാഹക സംഘം ക്യാപ്റ്റന്‍ റെയ്ഞ്ച് സെക്രട്ടറി അബ്ദുല്ലത്ത്വീഫ് ഫൈസി തിരുവള്ളൂര്‍ ഏറ്റുവാങ്ങും.
ഒമ്പതിന് രാവിലെ 9.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സമസ്തയുടെ പ്രതിനിധികള്‍ പതാക സ്വീകരിക്കും. മത്ര ഇഖ്റഅ് മദ്റസയില്‍നിന്ന് ആരംഭിച്ച മദ്റസാതല പര്യടനവും പ്രചാരണ കണ്‍വെന്‍ഷനും സമസ്തയുടെ കീഴിലുള്ള 23 മദ്റസകളിലും നടക്കും.
ഇന്ന് ജുമുഅക്ക് ശേഷം എല്ലാ മദ്റസാ കേന്ദ്രങ്ങളിലും സമസ്ത സമ്മേളന ഉദ്ബോധന ദിനം ആചരിക്കും. പ്രചാരണ പരിപാടികള്‍ പത്തിന് ബുറൈമിയില്‍ സമാപിക്കും. പതാക കൈമാറ്റ ദിനമായ തിങ്കളാഴ്ച മദ്റസകള്‍ക്ക് അവധിയായിരിക്കുമെന്നും മസ്കത്ത് റെയ്ഞ്ച് ഉപാധ്യക്ഷന്‍ ത്വാഹാ ജിഫ്രി തങ്ങള്‍ അറിയിച്ചു.
പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍ ഇമ്പിച്ചാലി മുസ്ലിയാര്‍, വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ ഹുദവി, സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ഫൈസി, വൈസ് പ്രസിഡന്‍റ് മുഹമ്മദലി ഫൈസി, അബൂബക്കര്‍ ഫൈസി ഇയ്യാട്, മുജീബ് റഹ്മാന്‍ മുസ്ലിയാര്‍, നാഫിഅ് വാഫി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.