????? ?????

മണ്ണാർക്കാട് സ്വദേശി വാഹനമിടിച്ച് മരിച്ചു 

സലാല: ഹംദാൻ ഫ്ലൈ ഓവറിന് സമീപം വാഹനമിടിച്ച് മണ്ണാർക്കാട് കാരക്കുർശി സ്വദേശി മുഞ്ഞക്കണ്ണി വീട്ടിൽ അനൂപ് കുമാർ (36) മരിച്ചു. മെക്കാനിക്കായ ഇദ്ദേഹം തിങ്കളാഴ്ച രാവിലെ  സനാഇയ്യയിലെ ജോലി സ്​ഥലത്തേക്ക് നടന്നുപോകുമ്പോൾ ഏഷ്യൻ വംശജെൻറ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്​ഥലത്തുതന്നെ മരണം സംഭവിച്ചു. 
എട്ട് വർഷമായി സലാലയിൽ ജോലി ചെയ്തുവരുകയായിരുന്നു അനൂപ് കുമാർ. ചന്ദ്രികയാണ് ഭാര്യ. മക്കൾ: അശ്വന, അക്ഷയ്. സുൽത്താൻ ഖാബൂസ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.