മസ്കത്ത്: കമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് സുല്‍ത്താനേറ്റിലെ ചില ബാങ്കുകള്‍ ഫീസ് ഈടാക്കിത്തുടങ്ങി. നവംബര്‍ മാസത്തെ ശമ്പളം മുതലാണ് പുതിയ നടപടിക്ക് ബാങ്കുകള്‍ തുടക്കമിട്ടത്. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിനാണ് ഇപ്പോള്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത്. ഇത് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും അധിക ചെലവ് സൃഷ്ടിക്കും. എന്നാല്‍, ഇത്തരമൊരു ഫീസിനെ കുറിച്ച് ഒൗദ്യോഗിക അറിയിപ്പുകളൊന്നുമുണ്ടായിട്ടില്ല. തൊഴിലാളികളുടെ നവംബര്‍ മാസത്തെ ശമ്പളം അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ചെന്നപ്പോഴാണ് പല തൊഴിലുടമകളില്‍നിന്നും രാജ്യത്തെ ചില പ്രമുഖ ബാങ്കുകള്‍ കമീഷന്‍ ഈടാക്കിയത്.
അതേസമയം, വിവിധ ബാങ്കുകളില്‍ വ്യത്യസ്ത കമീഷനുകളാണ് ഈടാക്കുന്നത്. മസ്കത്തിലെ ഒരു പ്രമുഖ ബാങ്കില്‍, മൊത്തം ജീവനക്കാരുടെ ശമ്പളം നിക്ഷേപിച്ചതിനുളള കമീഷനായി അഞ്ചു റിയാല്‍ ഈടാക്കിയതായി മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശി പറഞ്ഞു.
എന്നാല്‍, മറ്റൊരു ബാങ്കില്‍ ഒരു ജീവനക്കാരന്‍െറ ശമ്പളം നിക്ഷേപിക്കുന്നതിന് രണ്ടു റിയാല്‍ വീതം ഈടാക്കിയതായി പറയുന്നു. അങ്ങനെയെങ്കില്‍ 100 ജീവനക്കാരുള്ള കമ്പനി അവരുടെ ശമ്പള ഇടപാടുകള്‍ നടത്തുന്നതിന് പ്രതിമാസം 200 ദിര്‍ഹം നീക്കിവെക്കേണ്ടിവരും. ഇത് വലിയ ബാധ്യതയാണ് കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും ഉണ്ടാക്കുക. തന്‍െറ സ്ഥാപനത്തിലെ നാലു ജീവനക്കാരുടെ ശമ്പളം നിക്ഷേപിക്കാന്‍ പോയപ്പോള്‍ എട്ടു റിയാല്‍ കൂടുതല്‍ വേണമെന്ന് ഒമാന്‍ അറബ് ബാങ്ക് മത്ര ശാഖയില്‍നിന്ന് ആവശ്യപ്പെട്ടതായി പട്ടാമ്പി സ്വദേശി സക്കീര്‍ പറഞ്ഞു.
ആദ്യം അക്കൗണ്ടില്‍ ബാലന്‍സ് ഇല്ലാത്തതിനാല്‍ ഇടപാട് നടന്നില്ല. പിന്നീട് എട്ടു റിയാല്‍ നല്‍കിയാണ് ഇടപാട് പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പല ബാങ്കുകളിലും നവംബര്‍ മാസത്തെ ശമ്പളം നിക്ഷേപിച്ചതിന് കമീഷന്‍ ഈടാക്കിയിട്ടില്ല. എന്നാല്‍, കമീഷന്‍ ഈടാക്കിത്തുടങ്ങിയ കമ്പനികളുടെ പാത പിന്തുടര്‍ന്ന് മറ്റു ബാങ്കുകളും പണം ഈടാക്കുമോയെന്ന ആശങ്കയിലാണ് തൊഴിലുടമകള്‍. ഇതുവരെ സൗജന്യമായിരുന്ന സേവനത്തിന് ഒറ്റയടിക്ക് ഫീസ് ഈടാക്കുന്നത് ചെറുകിട കച്ചവടക്കാര്‍ക്കൊക്കെ പ്രയാസം സൃഷ്ടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.