സലാല: ഇസ്്ലാം വിഭാവന ചെയ്യുന്ന മഹത്തായ ആദര്‍ശവും മാനവികമൂല്യങ്ങളും ജീവിതാനുഭവങ്ങളിലൂടെ മറ്റു ജനവിഭാഗങ്ങളെ ബോധ്യപ്പെടുത്തേണ്ടത് മുസ്ലിംകളുടെ ബാധ്യതയാണെന്ന് ജമാഅത്തെ ഇസ്്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. സലാല ഐ.എം.ഐ ഹാളില്‍ നടന്ന ഇസ്ലാമിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതദര്‍ശനമാണ് ഖുര്‍ആന്‍. ആ അനുഗ്രഹം എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തേണ്ടതുണ്ട്. ഇന്ത്യയുടെ മഹത്തായ പൈതൃകവും വൈവിധ്യങ്ങളും തകര്‍ത്ത് മനുഷ്യര്‍ക്കിടയില്‍ അസ്വസ്ഥതകളും വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ അകല്‍ച്ചയും സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ബോധപൂര്‍വമായ ശ്രമം നടത്തിവരുന്നു. നമ്മുടെ ഭരണഘടന നല്‍കുന്ന ചിന്താസ്വാതന്ത്ര്യം, ആശയപ്രചാരണ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കാനുള്ള ശ്രമം രാജ്യത്തിന് ആപത്താണ്.
മനുഷ്യര്‍ തമ്മിലുള്ള ഐക്യവും മതസൗഹാര്‍ദവും നിലനിര്‍ത്താന്‍ ഗ്രാമതലങ്ങളില്‍ ജാഗ്രതാ സമിതികളും മാനവിക കൂട്ടായ്മകളും വളര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ മാനവിക മൂല്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മാധ്യമം-മീഡിയാവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ഐ.എം.ഐ പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. കെ. ഷൗക്കത്തലി സ്വാഗതവും അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു. യു.എ. ലത്തീഫ് ഖുര്‍ആന്‍ പരായണം നടത്തി. ഐ.എം.ഐ. പുതുതായി നിര്‍മിച്ച കെട്ടിടവും ഹാളും അമീര്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.