??????? ??????????? ?????? ???????????? ?????????? ?????????? ????????????? ????????????????

നാഷനല്‍ റെക്കോഡ്സ് ആന്‍ഡ് ആര്‍ക്കൈവ്സ് അതോറിറ്റി പ്രദര്‍ശനം തുടങ്ങി

സലാല: ഒമാന്‍െറ ചരിത്രത്തിന്‍െറയും നാഗരികതയുടെയും ശേഷിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന നാഷനല്‍ റെക്കോഡ്സ് ആന്‍ഡ് ആര്‍ക്കൈവ്സ് അതോറിറ്റിയുടെ പ്രദര്‍ശനം സലാല മുനിസിപ്പാലിറ്റി റിക്രിയേഷന്‍ സെന്‍ററില്‍ തുടങ്ങി. 
‘ഒമാന്‍, ഹിസ്റ്ററി ആന്‍ഡ് സിവിലൈസേഷന്‍’ എന്ന തലക്കെട്ടിലുള്ള പ്രദര്‍ശനം സലാല ടൂറിസം ഫെസ്റ്റിവലിന്‍െറ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. 
ദോഫാര്‍ നഗരസഭാ മേധാവി ശൈഖ് സലീം ബിന്‍ ഒൗഫൈത്ത് അല്‍ ഷന്‍ഫരിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ആര്‍ക്കൈവ്സ് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹമദ് ബിന്‍ മുഹമ്മദ് അല്‍ ദൊയാനിയും പങ്കെടുത്തു. 
240ഓളം വിവിധ രേഖകളും കൈയെഴുത്ത് പ്രതികളും അണിനിരത്തിയിരിക്കുന്ന പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവമാകും പകര്‍ന്നുനല്‍കുക. 
അതോറിറ്റി പുറത്തിറക്കിയ അപൂര്‍വ സ്റ്റാമ്പുകളും പ്രദര്‍ശനത്തിനുണ്ട്. ഒമ്പതാം തീയതി പ്രദര്‍ശനം സമാപിക്കും. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.