പൊതുഗതാഗത സംവിധാനം വിനിയോഗിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം

മസ്കത്ത്: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പൊതുഗതാഗത സംവിധാനം കാര്യക്ഷമമായി വിനിയോഗിക്കണമെന്ന് പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയത്തിന്‍െറ ആഹ്വാനം. വൈദ്യുതി, ജല ഉപയോഗത്തില്‍ മിതത്വം പാലിക്കാനും പരിസ്ഥിതിയെ കാത്തുരക്ഷിക്കാനും മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.  ആഗോള താപനത്തിന്‍െറ ആഘാതം പ്രകൃതിയിലും സാമ്പത്തിക, സാമൂഹിക, സാങ്കേതികരംഗമടക്കം വിവിധ മേഖലകളിലും ഉണ്ടാകുന്നതായി പരിസ്ഥിതി മന്ത്രാലയം വക്താവ് പറഞ്ഞു. അന്തരീക്ഷ താപനില വര്‍ധിക്കാനാണ് സാധ്യത.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തെ കൂടുതലായി ആശ്രയിച്ച് ഗ്രീന്‍ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം പരമാവധി കുറക്കുകയാകണം ലക്ഷ്യം. മനുഷ്യന്‍െറ ഇടപെടലാണ് ആഗോളതാപനം വര്‍ധിക്കാനുള്ള പ്രധാന കാരണം. ഉയര്‍ന്ന താപനില ചുടുകാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങി മനുഷ്യന്‍െറ നിലനില്‍പിനുതന്നെ ദോഷകരമാകുന്ന അവസ്ഥക്ക് കാരണമാകും. ഇത് മറികടക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രാലയം വക്താവ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.