ഇസ്ലാമിക വിജ്ഞാന കോശം: 13ാം വാല്യം അടുത്ത വര്‍ഷം പുറത്തിറങ്ങും

മസ്കത്ത്: ഇസ്ലാമിക ദര്‍ശനങ്ങളും മുസ്ലിം വിഷയങ്ങളും പരിചയപ്പെടുത്തുന്ന ആധികാരിക റഫറന്‍സ് ഗ്രന്ഥമായ ഇസ്ലാമിക വിജ്ഞാനകോശത്തിന്‍െറ 13ാം വാല്യം  അടുത്തവര്‍ഷം പുറത്തിറങ്ങുമെന്ന് ഇസ്ലാമിക വിജ്ഞാന കോശം സാരഥികളായ വി.എ. കബീര്‍, എ.എ. ഹലീം എന്നിവര്‍ പറഞ്ഞു. ഇതിന്‍െറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇവര്‍ അറിയിച്ചു. 2025 ഓടെ 16 വാല്യങ്ങളും പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്നും ഇവര്‍ പറഞ്ഞു. 12ാം വാല്യം കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ എം. മുകുന്ദനാണ് പ്രകാശനം ചെയ്തത്. 1992ല്‍ ആരംഭിച്ച ഇസ്ലാമിക വിജ്ഞാന കോശത്തിന്‍െറ ആദ്യ വാല്യം 1995 ഡിസംബറിലാണ് പുറത്തിറങ്ങിയത്. മലയാളത്തിലോ മറ്റു ഭാഷകളിലോ സമാനതകളില്ലാത്ത ഈ സംരംഭം ഏറെ സാഹസികവും വെല്ലുവിളികള്‍ നിറഞ്ഞതുമാണെന്ന് ചീഫ് എഡിറ്റര്‍ വി.എ. കബീറും എക്സിക്യൂട്ടിവ് എഡിറ്റര്‍ എ.എ. ഹലീമും പറഞ്ഞു. നിലവില്‍ ഓറിയന്‍റലിസ്റ്റുകള്‍ പുറത്തിറക്കിയ 13 വാല്യങ്ങളുള്ള ഇസ്ലാമിക വിജ്ഞാന കോശമാണ് ലോകത്തുള്ളത്. തെറ്റിദ്ധാരണകള്‍ പരത്തുന്നതും ഇസ്ലാമിനോട് നീതിപുലര്‍ത്താത്തതുമായ നിരവധി പരാമര്‍ശങ്ങള്‍ ഇതിലുണ്ട്. അറബിയിലും ഉര്‍ദുവിലും പതിപ്പുകളുള്ള ഇതിന്‍െറ ഒരു വാല്യത്തിന് തന്നെ 45,000ത്തിലധികം രൂപ വിലവരും.
 ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് പ്രസാധകര്‍ ഇസ്ലാമിക വിജ്ഞാന കോശത്തിന്‍െറ വാല്യങ്ങള്‍ പുറത്തിറക്കുന്നത്.  ഉള്ളടക്കത്തിന് 2009 സി.എന്‍. അഹ്മദ് മൗലവി അവാര്‍ഡും അതേവര്‍ഷം മികച്ച അച്ചടിക്കും നിര്‍മാണത്തിനും മഹാത്മാ ഗാന്ധി യൂനിവേഴ്സിറ്റി ഏര്‍പ്പെടുത്തിയ മുദ്രണ മികവ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മൊത്തം 9,798 പേജുകളിലായി 16,623 ശീര്‍ഷകങ്ങളാണുള്ളത്. 7,744 ഏകവര്‍ണ ചിത്രങ്ങളും 384 ബഹുവര്‍ണ ചിത്രങ്ങളും 567 ഭൂപടങ്ങളും ഇതിന്‍െറ പ്രത്യേകതകളാണ്. ഈ ബൃഹദ് ഗ്രന്ഥത്തിന്‍െറ പ്രചാരണാര്‍ഥം പ്രസാധകര്‍ ഒമാനിലത്തെിയിട്ടുണ്ട്. വന്‍ ഓഫറുമായാണ് ഗ്രന്ഥം ജനങ്ങളിലത്തെിക്കുന്നത്. ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് 24,000 രൂപ വിലവരുന്ന 12 വാല്യങ്ങള്‍ 18,000 രൂപക്ക് വീട്ടിലത്തെിക്കുന്നതാണ് പദ്ധതി. 105 ഒമാനി റിയാലാണ് ആവശ്യക്കാര്‍ നല്‍കേണ്ടത്. ജി.സി.സി രാജ്യങ്ങളില്‍ 3,000 കോപ്പികള്‍ക്കുള്ള ഓര്‍ഡറുകളാണ് ലക്ഷ്യമിടുന്നതെന്ന് പ്രസാധകര്‍ പറഞ്ഞു. ഇതില്‍ സൗദി അറേബ്യയില്‍തന്നെ 1000 കോപ്പിയുടെ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു. നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്്. ഇപ്പോള്‍ മസ്കത്തിലുള്ള പ്രസാധകര്‍ സലാലയിലും സന്ദര്‍ശനം നടത്തും. ഈ ബൃഹദ്ഗ്രന്ഥശേഖരം വരുംതലമുറക്കും വന്‍ മുതല്‍ക്കൂട്ടായതിനാല്‍ ഓഫര്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രസാധകര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.