ഒമാന്‍ ഹോട്ടല്‍ വിപണിയില്‍ കണ്ണെറിഞ്ഞ് ലക്ഷ്വറി ഹോട്ടല്‍ ശൃംഖലകള്‍

മസ്കത്ത്: ലക്ഷ്വറി ടൂറിസം കേന്ദ്രം എന്ന ഒമാന്‍െറ സാധ്യതകളില്‍ കണ്ണെറിഞ്ഞ് വിദേശ ഹോട്ടല്‍ ശൃംഖലകള്‍. പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖലകളില്‍ പലതും ഒമാനിലെ തങ്ങളുടെ ആദ്യ പദ്ധതികള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ സാന്നിധ്യമുള്ളവ പുതിയ പദ്ധതികള്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ചിലതിന്‍െറ നിര്‍മാണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. 2000 ലക്ഷ്വറി ഹോട്ടല്‍ മുറികളെങ്കിലും ഈവര്‍ഷം തുറക്കുമെന്ന് ടൂറിസം മന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജബല്‍ അഖ്ദറിലും സലാലയിലും പഞ്ചനക്ഷത്ര റിസോര്‍ട്ടുകള്‍ നിര്‍മിക്കും. അല്‍മൗജ് ഗോള്‍ഫ് കോഴ്സിനടുത്ത്
കെമ്പിന്‍സ്കി ഹോട്ടലും വേവ് ഡെവലപ്മെന്‍റിന് സമീപം ഫെയര്‍മോണ്ട് ഹോട്ടലും തുറക്കും. അറ്റകുറ്റപ്പണികള്‍ക്കായി ഒമ്പതു വര്‍ഷം മുമ്പ് അടച്ച ഷെറാട്ടണ്‍ ഹോട്ടല്‍ ജൂലൈയോടെ തുറക്കുകയും ചെയ്യും. ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലിന് സമീപം രാജ്യത്തെ ആദ്യ ഡബ്ള്യൂ ആന്‍ഡ് വെസ്റ്റിന്‍ ഹോട്ടലിന്‍െറ നിര്‍മാണം ആരംഭിച്ചുകഴിഞ്ഞു. ലൂയിസ് വ്യൂയിട്ടണ്‍ പ്രോപര്‍ട്ടീസിന്‍െറ ആദ്യ ഹോട്ടലും മസ്കത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 2020 ഓടെ ഇരുപതിനായിരത്തിലധികം ലക്ഷ്വറി ഹോട്ടല്‍ മുറികള്‍ തുറക്കുകയാണ് ലക്ഷ്യം. വര്‍ധിക്കുന്ന സഞ്ചാരികള്‍ക്കനുസരിച്ച് ഹോട്ടല്‍ മുറികളുടെ അഭാവം പ്രശ്നമാകുന്നുണ്ട്. കഴിഞ്ഞവര്‍ഷം സഞ്ചാരികളുടെ എണ്ണം 17.7 ശതമാനം വര്‍ധിച്ച് 24 ലക്ഷമായി.
കൂടുതല്‍ ലക്ഷ്വറി ഹോട്ടലുകള്‍ തുറക്കുന്നതോടെ ചെലവഴിക്കല്‍ ശേഷിയുള്ള സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് ടൂറിസം വകുപ്പിന്‍െറ പ്രതീക്ഷ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.