മസ്കത്ത്: ഈ വര്‍ഷം വിശുദ്ധ ഹജ്ജ് നിര്‍വഹിക്കാന്‍ 23,000 സ്വദേശികള്‍ രജിസ്റ്റര്‍ ചെയ്തതായി ഒൗഖാഫ് മതകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചൂ. ബുധനാഴ്ച ഉച്ചക്ക് 12 വരെയായിരുന്നു രജിസ്ട്രേഷനുള്ള സമയം. ഇതില്‍ 10,000 പേര്‍ക്ക് മാത്രമായിരിക്കും ഹജ്ജ് നിര്‍വഹിക്കാന്‍ അവസരം ലഭിക്കുക. ഇതോടൊപ്പം 1,000 വിദേശികള്‍ക്കും ഹജ്ജിന് പോവാന്‍ അവസരം ലഭിക്കും. ഇതിന്‍െറ നടപടിക്രമങ്ങള്‍ അടുത്തദിവസം മുതല്‍ ആരംഭിക്കും. ബുധനാഴ്ച വരെ ലഭിച്ച അപേക്ഷകളില്‍നിന്ന് വിവിധ വിഭാഗങ്ങളിലായി 10,000 സ്വദേശികള്‍ക്ക് ഹജ്ജിന് പോവാന്‍ അവസരം ലഭിക്കുമെന്ന് ഒൗഖാഫ് മതകാര്യ വിഭാഗം അധികൃതര്‍ പറഞ്ഞു.
ഈ വര്‍ഷം ഹജ്ജ് രജിസ്ട്രേഷന് പുതിയ രീതി ആരംഭിച്ചു. കഴിഞ്ഞവര്‍ഷം വ്യാജ ഏജന്‍സികളുടെ കബളിപ്പിക്കലില്‍ നിരവധി പേര്‍ക്ക് ഹജ്ജിനുപോവാന്‍ കഴിയാതെ യാത്രാമധ്യേ തിരിച്ചുവരേണ്ടിവന്നിട്ടുണ്ട്. ഇത്തരം തട്ടിപ്പുകള്‍ ഒഴിവാക്കാനാണ് രജിസ്ട്രേഷന് പുതിയ രീതി ആവിഷ്കരിച്ചത്. ലഭിച്ച അപേക്ഷകള്‍ വിവിധ വിഭാഗങ്ങളായി തരം തിരിക്കും. വയസ്സ്, ആണ്‍-പെണ്‍ അനുപാദം, പ്രാദേശികം, മുമ്പ് ചെയ്ത ഹജ്ജുകളുടെ എണ്ണം എന്നിവ പരിഗണിച്ചായിരിക്കും ഹജ്ജിന് പോവാന്‍ അനുവാദം ലഭിക്കുക. നടപടിക്രമങ്ങള്‍ രണ്ടാഴ്ചകൊണ്ട് പൂര്‍ത്തിയാവും. അതിനുശേഷം ഹജ്ജ് കര്‍മത്തിന് പോവാന്‍ അനുവാദം കിട്ടിയവരെ വിവരം അറിയിക്കും.
അപേക്ഷ നിരസിക്കപ്പെട്ടവരെ നിരസിക്കാനുള്ള കാരണം അറിയിക്കും.
വിദേശികളുടെ ഹജ്ജ് സംബന്ധമായ വിവരങ്ങള്‍ക്ക് ഒൗഖാഫ് മന്ത്രാലയത്തെ സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.