മസ്കത്ത്: 92 ശതമാനം സ്വദേശികളും വാട്ട്സ്ആപ്പിലൂടെയുള്ള ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് കണ്ടത്തെല്‍. രാജ്യത്തെ 92 ശതമാനം വീടുകളിലും സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെന്നും വിവര സാങ്കേതികവിദ്യയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വിഭാഗം അസി. പ്രഫസര്‍ ഡോ. ഹഫീദ് അല്‍ ഷിഹി അഭിപ്രായപ്പെട്ടു.
ഒമാനിലെ നാലില്‍ മൂന്നു വീടുകളിലും ലാപ്ടോപ് ഉണ്ട്. ഇതില്‍ 80 ശതമാനത്തിലും ഇന്‍റര്‍നെറ്റ് കണക്ഷനുണ്ട്. 91 ശതമാനം ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളും 15നും 19നുമിടയില്‍ പ്രായമുള്ളവരാണ്. ഐ.ടി.എ, ട്രേഡ്മാക്സ്, അറേബ്യന്‍ ബിസിനസ്, ദേശീയ സ്ഥിതിവിവര മന്ത്രാലയം എന്നിവിടങ്ങളില്‍നിന്നാണ് അല്‍ ഷിഹി വിവരങ്ങള്‍ ശേഖരിച്ചത്. കഴിഞ്ഞവര്‍ഷം അവസാനത്തോടെ അറബ് ലോകത്തെ മൊബൈല്‍ സാന്ദ്രത 108.2 ശതമാനമായി. ഫേസ്ബുക് ഉപയോഗിക്കുന്നവരുടെ എണ്ണം മിഡില്‍ ഈസ്റ്റില്‍ 80 ദശലക്ഷമാണ്.
25 ദശലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നത്. സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ‘മെന’ മേഖലയിലെ 41 ശതമാനം പേരുടെയും ഇഷ്ടചാനല്‍ വാട്ട്സ്ആപ് ആണെന്നും അല്‍ ഷിഹി പറഞ്ഞു. ഓണ്‍ലൈന്‍ വിഡിയോ വ്യൂവര്‍ഷിപ്പില്‍ അമേരിക്ക കഴിഞ്ഞാല്‍ അടുത്ത സ്ഥാനം ‘മെന’ മേഖലക്കാണ്. 80 ശതമാനം വളര്‍ച്ചയാണ് ഈ വിഭാഗത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.