ചിക്കു കൊല്ലപ്പെട്ടിട്ട് ഒമ്പതു ദിവസം; ദുരൂഹതയകലുന്നില്ല

സലാല: മലയാളി നഴ്സ് ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടിട്ട് ഒമ്പതു ദിവസം പിന്നിട്ടിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹതയകലുന്നില്ല. അന്വേഷണ പുരോഗതി സംബന്ധിച്ച ഒരു വിവരവും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭര്‍ത്താവ് ലിന്‍സണ്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ലിന്‍സണ്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്ന്  അടുത്ത ബന്ധുവായ ജയ്സണ്‍ സന്ദര്‍ശനശേഷം ‘മാധ്യമ’ത്തോട് പറഞ്ഞു. കഴിഞ്ഞതവണ സന്ദര്‍ശിച്ചപ്പോള്‍ മൃതദേഹത്തിനൊപ്പം നാട്ടില്‍പോകണമെന്ന് ലിന്‍സണ്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഇന്നലെ കണ്ടപ്പോള്‍ ഒന്നും സംസാരിക്കാതെ തളര്‍ന്നിരിക്കുയാണ് ചെയ്തതെന്ന് ജയ്സണ്‍ പറഞ്ഞു. ലിന്‍സനെ ഇതുവരെ പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയിട്ടുമില്ല. ആശുപത്രി ജീവനക്കാരില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുന്നത് തുടരുകയാണ്. കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായാലേ മൃതദേഹം കൊണ്ടുപോകാന്‍ കഴിയൂ.
മൃതദേഹം കൊണ്ടുപോകുന്നത് സംബന്ധിച്ച് പൊലീസ് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതിനിടെ, കേസന്വേഷണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് ഇതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.