മയക്കുമരുന്നിന് അടിമകളായ 5100 പേര്‍ ചികിത്സതേടുന്നു

മസ്കത്ത്: മയക്കുമരുന്നിന് അടിമകളായ 5100 പേര്‍ രാജ്യത്ത് ചികിത്സതേടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി മജ്ലിസുശൂറയെ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്‍െറ നിലവിലെ പദ്ധതികളെക്കുറിച്ചും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും മന്ത്രി ശൂറയില്‍ പ്രഭാഷണം നടത്തി.
വ്യാഴാഴ്ചയും മന്ത്രി ശൂറയെ അഭിസംബോധന ചെയ്യും. സമഗ്ര പുനരധിവാസ കേന്ദ്രങ്ങളുടെ അഭാവം മയക്കുമരുന്നിന് അടിമകളായവരുടെ ചികിത്സയെ ബാധിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ടില്‍ നേരത്തെ ചൂണ്ടികാണിച്ചിരുന്നു. ഇതുമൂലം 20 ശതമാനം മാത്രമാണ് ചികിത്സയിലെ വിജയശതമാനം. അല്‍ മസറ സൈക്യാട്രിക് ഹോസ്പിറ്റലാണ് മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനുള്ള ഒമാനിലെ പ്രധാന കേന്ദ്രം.
245 കിടക്കകളാണ് ഇവിടെയുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.