വാട്സ്ആപ്പിലൂടെ അശ്ളീല വിഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ക്ക് ഒരുവര്‍ഷം തടവ്

മസ്കത്ത്: വാട്സ്ആപ്പിലൂടെ അശ്ളീല വിഡിയോ പ്രചരിപ്പിച്ച മൂന്നുപേര്‍ക്ക് തടവും പിഴയും ശിക്ഷ. മൂന്നു കൗമാരക്കാര്‍ക്കാണ് മസ്കത്ത് പ്രൈമറി കോടതി ഒരുവര്‍ഷം തടവും 1000 റിയാല്‍ പിഴയും ശിക്ഷ വിധിച്ചത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ശിക്ഷക്ക് വിധേയരായ പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ ഒരാളും തമ്മിലുള്ള വിഡിയോ ആണ് വാട്സ്ആപ്പിലൂടെ പ്രചരിച്ചത്.
സ്വകാര്യനിമിഷങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ആണ്‍കുട്ടി പ്രതിയായ മൂന്നാമന് വിഡിയോ അയച്ചുകൊടുക്കുകയായിരുന്നു. ഇയാളില്‍നിന്നാണ് വിഡിയോ ചോര്‍ന്നത്. ഇത് പൊതുസമൂഹത്തില്‍ വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. വിഡിയോ വൈറലായതിനത്തെുടര്‍ന്ന് സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. കഴിഞ്ഞ നവംബറില്‍ കൂട്ടുകാരിയുമായുള്ള അശ്ളീല സ്വഭാവത്തിലുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത സ്വദേശിക്ക് ഒരുവര്‍ഷം തടവും 2000 റിയാല്‍ പിഴ ശിക്ഷയും വിധിച്ചിരുന്നു. കൂട്ടുകാരിയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രതികാരം തീര്‍ക്കാനാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തത്. നഷ്ടപരിഹാര തുകയുടെ പകുതി കൂട്ടുകാരിക്ക് നല്‍കാനും കോടതിവിധിച്ചിരുന്നു. ഒമാന്‍ ശിക്ഷാനിയമത്തിന്‍െറ ആര്‍ട്ടിക്ക്ള്‍ 16 പ്രകാരം ഒരാളുടെ വ്യക്തിജീവിതത്തെക്കുറിച്ച് വാര്‍ത്തയോ ചിത്രങ്ങളോ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.