മസ്കത്ത്: സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കുള്ള ബോണസ് വിതരണം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ധനകാര്യമന്ത്രാലയത്തിന്‍െറ നിര്‍ദേശം. പ്രതിമാസ ശമ്പളത്തിന് പുറത്തുള്ള എല്ലാവിധ ആനുകൂല്യങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് ധനകാര്യമന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതായി ഗള്‍ഫ്ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ ചെലവുകള്‍ കുറച്ച് സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നിര്‍ദേശം. വിവിധ ജീവനക്കാര്‍ക്കിടയില്‍ പലതരത്തിലാണ് ബോണസും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതെന്ന് ശ്രദ്ധയില്‍പെട്ടതായും സര്‍ക്കുലറില്‍ പറയുന്നു. ഇത് ജീവനക്കാര്‍ക്കിടയില്‍ വിവേചനത്തിനും അസന്തുഷ്ടി പടര്‍ത്താനും വഴിയൊരുക്കിയിട്ടുണ്ട്.
ബോണസും മറ്റ് ആനുകൂല്യങ്ങളും ജോലിയുടെ അടിസ്ഥാന അവകാശങ്ങളില്‍പെട്ടതല്ല. ജീവനക്കാരനും കുടുംബത്തിനുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്, പലിശരഹിത പേഴ്സനല്‍ ഭവനവായ്പകള്‍, ചില ജീവനക്കാര്‍ക്ക് കനത്ത കാഷ് ബോണസ്, സൗജന്യ സ്കോളര്‍ഷിപ്, സെല്‍ഫോണുകള്‍, സൗജന്യ മെഡിക്കല്‍ ചെക്കപ്പ്, ട്രാവല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഫര്‍ണിച്ചര്‍ അലവന്‍സ്, റമദാന്‍-ഈദ് അലവന്‍സ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ക്കായി നല്‍കുന്നത്. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം നികത്താന്‍ വിവിധ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കാനും ഫീസ് പിരിവ് കാര്യക്ഷമമാക്കാനും നിര്‍ദേശിച്ച് ഈ മാസം ആദ്യം ധനകാര്യവകുപ്പ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിന്‍െറ ഭാഗമായി ആര്‍.ഒ.പി വിവിധ സേവന നിരക്കുകള്‍ക്ക് പുതുതായി ഫീസ് ഏര്‍പ്പെടുത്തിയിരുന്നു.
എണ്ണയിതര വരുമാനം വര്‍ധിപ്പിച്ച് എണ്ണയിന്‍മേലുള്ള ആശ്രിതത്വം ക്രമമായി കുറച്ചുകൊണ്ടുവരുന്നതിന്‍െറ ഭാഗമായാണ് പരിഷ്കരണ നടപടികളെന്നാണ് മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. പ്രവാസികള്‍ക്കുള്ള വിവിധ സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഏര്‍പ്പെടുത്താനും നിലവിലുള്ളവ വര്‍ധിപ്പിക്കാനും ഇതിനകം തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ഈ വര്‍ഷത്തെ ബജറ്റില്‍ 3.3 ശതകോടി റിയാലാണ് പ്രതീക്ഷിക്കുന്ന ബജറ്റ് കമ്മി. പൊതുചെലവില്‍ കുറവുവരുത്തിയും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ഈ കമ്മിതുക മറികടക്കാന്‍ ശ്രമിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രാജ്യത്ത് 4.5 ശതകോടി റിയാലിന്‍െറ കമ്മി ബജറ്റാണ് ഉണ്ടായത്. എണ്ണവിലയിടിവിനെ ത്തുടര്‍ന്ന് 50 ശതമാനത്തിന്‍െറ വരുമാനനഷ്ടമാണ് സമ്പദ്ഘടനക്ക് കഴിഞ്ഞവര്‍ഷം ഉണ്ടായത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍െറ ഭാഗമായി വിവിധ കര്‍മപരിപാടികളാണ് ഈ വര്‍ഷം ആസൂത്രണം ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.