ജൂനിയര്‍ ക്രിക്കറ്റ് നോക്കൗട്ടില്‍ ക്യു.ബി.ജിക്ക് ജയം

മസ്കത്ത്: ഒമാന്‍ ക്രിക്കറ്റ് ജൂനിയര്‍ ക്രിക്കറ്റ് നോക്കൗട്ട് മാച്ചില്‍ ക്യു.ബി.ജി പ്രൈം ട്രേഡിങ്ങിനെ 32 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റ് ചെയ്ത ക്യു.ബി.ജി നിര്‍ദിഷ്ട 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിന് 187 റണ്‍സെടുത്തു. 57 പന്തില്‍നിന്ന് 77 റണ്‍സെടുത്ത ആജു വിപിന്‍കുമാറിന്‍െറ വെടിക്കെട്ട് ബാറ്റിങ്ങാണ് ക്യു.ബി.ജിക്ക് തുണയായത്.
ആദിത്യ 26 പന്തില്‍നിന്ന് 52 റണ്‍സും അമന്‍ദീപ് സിങ് 18 പന്തില്‍നിന്ന് 37 റണ്‍സുമെടുത്തു. പ്രൈം ട്രേഡിങ്ങിന്‍െറ ശ്രീലാല്‍ 30 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രൈം ട്രേഡിങ്ങിന് 20 ഓവറില്‍ 155 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 37 റണ്‍സെടുത്ത ഗിരീഷ് പ്രൈം ട്രേഡിങ് നിരയില്‍ ടോപ് സ്കോററായി. സുമനും ശ്യാമും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.