മസ്കത്ത്: പൊതുസ്ഥലത്ത് മദ്യപിച്ച 45 ഏഷ്യന്‍വംശജരായ പ്രവാസിതൊഴിലാളികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി. അസൈബയിലെ ഒരു പ്ളാസയുടെ പരിസരത്തുനിന്നാണ് ഇവര്‍ പിടിയിലായത്.
പൊലീസ് എത്തുമ്പോള്‍ ഇവര്‍ മദ്യപിക്കുകയായിരുന്നു. ഏഷ്യന്‍ വംശജരായവര്‍ പതിവായി ഇവിടെ കൂട്ടംകൂടിനിന്ന് മദ്യപിക്കുന്നതായ പരാതികളെ തുടര്‍ന്നായിരുന്നു ആര്‍.ഒ.പിയുടെ റെയ്ഡ്. മലയാളികളും കൂട്ടംകൂടാറുള്ള സ്ഥലമാണ് ഇവിടം.
എന്നാല്‍, പിടിയിലായവരില്‍ മലയാളികളുണ്ടോയെന്നത് വ്യക്തമല്ല. പിടിയിലാവരെ വിചാരണക്കായി പബ്ളിക് പ്രോസിക്യൂ ഷന് കൈമാറി. പൊതു സ്ഥലത്ത് അശ്ളീല പ്രദര്‍ശനം നടത്തിയതിന് 155 പ്രവാസികളെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇറക്കംകുറഞ്ഞ വസ്ത്രം ധരിക്കല്‍,പൊതുസ്ഥലങ്ങളില്‍ അശ്ളീല ചേഷ്ടകള്‍ കാണിക്കല്‍, അശ്ളീല പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് ഫിലിപ്പീന്‍സ് സ്വദേശികളും ആഫ്രിക്കന്‍ വംശജരും അടക്കമുള്ളവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.