മസ്കത്ത്: അക്കൗണ്ട് ഉടമകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ‘ബുശ്റ’ പ്രൈസ് സേവിങ്സ് അക്കൗണ്ട് അല്‍ ഇസ് ഇസ്ലാമിക് ബാങ്ക് അവതരിപ്പിച്ചു. ശരീഅ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടില്‍ പ്രതിവാര, പ്രതിമാസ, ത്രൈമാസ, വാര്‍ഷിക നറുക്കെടുപ്പുകളിലൂടെയാണ് സമ്മാനങ്ങള്‍ നല്‍കുക. ശരീഅ നിയമപ്രകാരം ബാങ്കിന്‍െറ മുതലില്‍നിന്ന് മാത്രമായിരിക്കും നറുക്കെടുപ്പിലൂടെ സമ്മാനങ്ങള്‍ നല്‍കുക. അക്കൗണ്ട് ഉടമകളുടെ നിക്ഷേപം ഇതിനായി ഉപയോഗിക്കില്ല. ഇസ്ലാമിക സാമ്പത്തിക തത്ത്വമായ ‘മുദാറബ’ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിന് ശരീഅ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗീകാരം നല്‍കിയിട്ടുണ്ട്. ബാങ്കും നിക്ഷേപകനും തമ്മില്‍ ഏര്‍പ്പെടുന്ന മുദാറബ കരാറിന്‍െറ അടിസ്ഥാനത്തില്‍ അക്കൗണ്ട് തുറക്കുകയും കരാര്‍ പ്രകാരം അക്കൗണ്ട് ഉടമ ബാങ്കില്‍ പണം നിക്ഷേപിക്കുകയുമാണ് ചെയ്യുക. ‘മുദാരിബ്’ ആയ ബാങ്ക് നിക്ഷേപകരുടെ പണമെല്ലാം സ്വരൂപിച്ച് ശരീഅ അടിസ്ഥാനമാക്കിയുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നു. ഇതില്‍നിന്നുള്ള വരുമാനം അക്കൗണ്ട് ഉടമയും ബാങ്കും നേരത്തേ നിശ്ചയിച്ച കരാര്‍പ്രകാരം പങ്കിട്ടെടുക്കുകയാണ് ചെയ്യുക.
സൗജന്യ ഡെബിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ ബാങ്കിങ്, എസ്.എം.എസ് അലര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും. ത്രൈമാസ ലാഭവിതരണത്തിനുപുറമെ ആഴ്ചയില്‍ 100 റിയാല്‍ അക്കൗണ്ടില്‍ നീക്കിയിരിപ്പുള്ളവരെ നറുക്കെടുപ്പില്‍ ഉള്‍ക്കൊള്ളിക്കും. ആഴ്ചയില്‍ 1000 റിയാല്‍ വീതം മൂന്നുപേര്‍ക്കാണ് സമ്മാനങ്ങള്‍ നല്‍കുക. എല്ലാത്തരം ഉപഭോക്താക്കളെയും ലക്ഷ്യമിട്ടുള്ള ധനകാര്യ ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കുന്നതിന്‍െറ ഭാഗമാണ് ബുശ്റ അക്കൗണ്ടെന്ന് അല്‍ഇസ് ബാങ്ക് റീട്ടെയില്‍ ബാങ്കിങ് വിഭാഗം മേധാവിയും ഡെപ്യൂട്ടി ജനറല്‍ മാനേജറുമായ മൂസ അല്‍ ജദീദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.