മസ്കത്ത്: ഗതാഗത നിയമത്തിലെ ചില വ്യവസ്ഥകള്‍ പരിഷ്കരിച്ചതായി ആര്‍.പി പൊലീസ് ആന്‍ഡ് കസ്റ്റംസ് വിഭാഗം ഇന്‍സ്പെക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ ഹസന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശുറൈഖി അറിയിച്ചു. ഇതുപ്രകാരം നമ്പര്‍പ്ളേറ്റിനുള്ള നിരക്കുകള്‍ പുനര്‍നിര്‍ണയിച്ചിട്ടുണ്ട്. നീളം കൂടിയ നമ്പര്‍പ്ളേറ്റിന് (520 എം.എം x110എം.എം) 10 റിയാലാണ് പുതിയ നിരക്ക്. നേരത്തേ ഇത് 5.5 റിയാലായിരുന്നു. മറ്റു നമ്പര്‍പ്ളേറ്റുകളുടെ നിരക്ക് നാലര റിയാലില്‍നിന്ന് എട്ടു റിയാലായും വര്‍ധിപ്പിച്ചിട്ടുണ്ട്. റോയല്‍ ഡിക്രി 28/93 പ്രകാരമുള്ള ഗതാഗത നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് നിരക്ക് വര്‍ധനക്ക് ധനകാര്യ വകുപ്പ് അംഗീകാരം നല്‍കിയത്. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഫീസുകള്‍ വര്‍ധിപ്പിച്ച് അധിക വിഭവസമാഹരണം നടത്താന്‍ ധനകാര്യവകുപ്പ് നിര്‍ദേശം നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. വാഹന രജിസ്ട്രേഷന്‍, പുതുക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങി നിരവധി മേഖലകളിലെ ഫീസ് നിരക്ക് ഇതിനകം വര്‍ധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.