‘കോമെക്സ് 2016’ വിവര സാങ്കേതികവിദ്യ പ്രദര്‍ശനത്തിന് തുടക്കമായി

മസ്കത്ത്: 26ാമത് ‘കോമെക്സ്’ വിവര സാങ്കേതികവിദ്യ പ്രദര്‍ശനത്തിന് ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി. വിദ്യാഭ്യാസം, ചില്ലറ വിപണനം, ധനകാര്യ സേവനം തുടങ്ങി നിത്യജീവിതവുമായും ബിസിനസ് രംഗവുമായും ബന്ധപ്പെട്ട മേഖലകളില്‍ ഇന്‍റര്‍നെറ്റിന്‍െറ സാധ്യതകള്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്‍െറ വിഷയം. ഗതാഗത വാര്‍ത്താവിതരണ മന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ ഫുതൈസി അഞ്ചുദിവസം നീളുന്ന പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പൊതുമേഖലാ, സ്വകാര്യ മേഖലകളില്‍നിന്നുള്ള നൂറിലധികം കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. വിവര സാങ്കേതിക, വാര്‍ത്താവിതരണ മേഖലകളില്‍ ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്ത് ഇന്ന് ലഭ്യമാണെന്നു പറഞ്ഞ അല്‍ ഫുതൈസി ഉപഭോക്താക്കള്‍ക്ക് ഗുണപ്രദമായ നിരവധി സംവിധാനങ്ങള്‍ പ്രദര്‍ശനത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ബിസിനസ്, ഷോപ്പിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പ്രദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.