സലാലയില്‍നിന്നുള്ള എക്സ്പ്രസ് സമയങ്ങളില്‍ വീണ്ടും മാറ്റം

സലാല: കോഴിക്കോടുനിന്ന് സലാലയിലേക്കും തിരിച്ചും തിങ്കളാഴ്ചയും വെള്ളിയാഴ്ചയും നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വിസിന്‍െറ സമയങ്ങളില്‍ വീണ്ടും മാറ്റം വരുത്തി. രാത്രി രണ്ടിന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന വിമാനം 4.40നാണ് സലാലയിലത്തെുക.
 തിരികെ രാവിലെ 5.30ന് സലാലയില്‍നിന്ന് പുറപ്പെട്ട് 10.30നാണ് കോഴിക്കോട് എത്തുന്നത്.  കോഴിക്കോട്ടുനിന്ന് പോരുന്നവര്‍ രാത്രി 11നും സലാലയില്‍നിന്ന് പോകുന്നവര്‍ രാത്രി 2.30നും എയര്‍പോര്‍ട്ടിലത്തെണം. ഈ സമയക്രമം ഒക്ടോബര്‍ 23വരെ തുടരും. ഒക്ടോബര്‍ 26മുതല്‍ മാര്‍ച്ച് വരെ അര മണിക്കൂര്‍കൂടി നേരത്തേയാകും വിമാനം പുറപ്പെടുക. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്  സമയമാറ്റത്തിന് കാരണമെന്നറിയുന്നു. പുതുക്കിയ സമയമാറ്റം സലാലക്ക് ദൂരെനിന്നത്തെുന്ന യാത്രക്കാര്‍ക്ക് വലിയ പ്രയാസമാകുമെന്ന് ട്രാവല്‍സ് മേഖലയില്‍ ജോലിചെയ്യുന്ന ഷജീര്‍ ഖാന്‍ പറഞ്ഞു. വ്യാഴാഴ്ചകളില്‍ കൊച്ചിവഴി തിരുവനന്തപുരത്തേക്ക് നടത്തുന്ന സര്‍വിസിന്‍െറ സമയം മാറ്റമില്ലാതെ തുടരും. 
റണ്‍വേ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് മസ്കത്തില്‍നിന്നുള്ള ഒമാന്‍ എയറിന്‍െറ സമയക്രമത്തിലും അടുത്തിടെ മാറ്റം വരുത്തിയിരുന്നു. രാവിലെ 9.30ന് കോഴിക്കോടത്തെുന്ന വിമാനം 10.25നാകും കരിപ്പൂരിലേക്ക് പുറപ്പെടുക. റണ്‍വേ റീ കാര്‍പെറ്റിങ് ജോലികളെ തുടര്‍ന്ന് ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ റണ്‍വേ അടക്കുന്നതിനാലാണ് സമയക്രമം മാറ്റിയത്. ഈമാസം 15 മുതലാകും ഒമാന്‍ എയറിന്‍െറ പുതുക്കിയ സമയക്രമം നിലവില്‍ വരുക. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.