മസ്കത്ത്: മലയാളി കുടുംബത്തിന്‍െറ ഫ്ളാറ്റ് കത്തിനശിച്ചു. അല്‍ വല്‍ജയില്‍ ഫവാന്‍ ഹോട്ടലിന്‍െറ എതിര്‍വശത്തുള്ള രണ്ടുനില കെട്ടിടത്തിലെ താഴത്തെ നിലയിലാണ് തീപിടിച്ചത്. ഗള്‍ഫ്ടെക് ജീവനക്കാരനായ കോട്ടയം എരുമേലി സ്വദേശി നിസാമും കുടുംബവുമാണ് ഇവിടെ താമസിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് തീ കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അയല്‍വീട്ടിലായിരുന്ന ഭാര്യയും മക്കളും തീപടരുന്നത് കണ്ട് ഓടിയത്തെി പാസ്പോര്‍ട്ടും മറ്റ് അത്യാവശ്യ രേഖകളും എടുത്തുമാറ്റി. വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എന്നിവയടക്കം കത്തിനശിച്ചു. സമീപത്തെ ബംഗാളികള്‍ എത്തി തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. തുടര്‍ന്ന്, പൊലീസും സിവില്‍ഡിഫന്‍സ് അധികൃതരും എത്തിയാണ് തീയണച്ചത്. ഫ്ളാറ്റ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. ജോലി സ്ഥലത്തായിരുന്ന നിസാം സ്ഥലത്തത്തെിയശേഷം ഭാര്യയും കുട്ടികളുമായി ബന്ധു വീട്ടിലേക്ക് മാറി. ഈ വര്‍ഷം രാജ്യത്ത് അഗ്നിബാധകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവുണ്ടായതായി സിവില്‍ ഡിഫന്‍സ് അധികൃതര്‍ പറയുന്നു. 1763 അഗ്നി ബാധകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ 188 എണ്ണം അധികമാണ്. 30 ശതമാനം തീപിടിത്തങ്ങളും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലാണുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.