ഇന്ത്യ ഹോം ഫെയര്‍ ഇന്നുമുതല്‍

മസ്കത്ത്: എച്ച്.ഡി.എഫ്.സി ഇന്ത്യ ഹോം ഫെയര്‍ വെള്ളി, ശനി ദിവസങ്ങളില്‍ അല്‍ ഫലാജ് ഹോട്ടലില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ 11.30ന് ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഗ്ളോറിയ ഗാങ്ടെ ഉദ്ഘാടനം ചെയ്യും. 
കേരളത്തില്‍നിന്നുള്ള നാലു കമ്പനികളടക്കം നാല്‍പതോളം കെട്ടിട നിര്‍മാതാക്കളാണ് ദ്വിദിന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. എസ്.എഫ്.എസ് തിരുവനന്തപുരം, ടാറ്റാ ത്രിത്വം കൊച്ചിന്‍, ക്രസന്‍റ് ബില്‍ഡേഴ്സ് കോഴിക്കോട്, ക്യൂന്‍സ് ഹാബിറ്റാറ്റ് തൃശൂര്‍ എന്നിവയാണ് കേരളത്തില്‍നിന്ന് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന കമ്പനികള്‍. 
ഒമാനിലെ പ്രവാസികളുടെ അഭിരുചികള്‍ക്ക് ഇണങ്ങുംവിധമുള്ള വീടുകള്‍ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടനിര്‍മാതാക്കളെ ഒരു കുടക്കീഴില്‍ ഒരുക്കുന്നതാകും ഇന്ത്യ ഹോം ഫെയര്‍. 
കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാവിധ അനുമതിയും പാലിച്ചുള്ളവയാണ് പ്രദര്‍ശനത്തില്‍ അണിനിരത്തുന്ന പദ്ധതികളെല്ലാം. 
ഇതാദ്യമായാണ് പ്രമുഖ ബാങ്കിന്‍െറ നേതൃത്വത്തില്‍ കെട്ടിടനിര്‍മാതാക്കളെ ഒത്തുചേര്‍ത്ത് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ മോളിക്യൂള്‍സ് ഇന്‍റര്‍നാഷനല്‍ ഡയറക്ടര്‍ ലിജിഹാസ് ഹുസൈന്‍ പറഞ്ഞു. വില്ലകളും ഫ്ളാറ്റുകളും വാങ്ങുന്നവര്‍ക്ക് ആകര്‍ഷക നിരക്കില്‍ വായ്പ ലഭ്യമാകും. രാവിലെ 10.30 മുതല്‍ സ്റ്റാളുകള്‍ സന്ദര്‍ശിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.