കായിക മത്സരത്തില്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിക്ക് തിളക്കമാര്‍ന്ന നേട്ടം

മസ്കത്ത്: കായിക മന്ത്രാലയം ആഭിമുഖ്യത്തില്‍ ബോഷര്‍ സ്റ്റേഡിയത്തില്‍ കായിക മത്സരത്തില്‍ സീബ് ഇന്ത്യന്‍ സ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിനിക്ക് തിളക്കമാര്‍ന്ന നേട്ടം. സൗത് മബേലയില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശി ഡൊമിനിക് റോബര്‍ട്ടിന്‍െറ മകള്‍ നതാഷയാണ് മൂന്ന് മെഡലുകള്‍ നേടി മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 
100 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണവും ലോങ് ജമ്പിലും 4x100 മീറ്റര്‍ റിലേയിലും വെള്ളി മെഡലുമാണ് നതാഷ നേടിയത്. മസ്കത്ത് ഇന്ത്യന്‍ സ്കൂളാണ് മത്സരത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ സ്കൂള്‍. നാട്ടില്‍ പഠിച്ചിരുന്ന നതാഷ ഈ വര്‍ഷമാണ് സീബ് സ്കൂളില്‍ പ്രവേശം നേടിയത്. കഴിഞ്ഞ രണ്ടുവര്‍ഷമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന നതാഷക്ക് നിരവധി മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.