മസ്കത്ത്: അറബിക്കടലില്‍ കാലാവസ്ഥാ മാറ്റം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത് കൊടുങ്കാറ്റായി രൂപപ്പെടാനിടയുണ്ടെന്നും വിദഗ്ധര്‍. അടുത്തയാഴ്ച മധ്യത്തോടെ മാത്രമേ സ്ഥിതിഗതികള്‍ വ്യക്തമാവുകയുള്ളൂവെന്ന് കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റായ അക്യുവെതര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത് ന്യൂനമര്‍ദവും കൊടുങ്കാറ്റുമായി രൂപപ്പെടുന്ന പക്ഷം സോമാലിയ, യമന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളിലായിരിക്കും ഭീഷണി വിതക്കുക. എവിടെയാണ് ഇത് രൂപപ്പെടുകയെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. നവംബര്‍ ഒന്നുമുതല്‍ മൂന്നു രാഷ്ട്രങ്ങളില്‍ ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ളെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ഥിതിഗതികള്‍ നിരീക്ഷണ വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലും ന്യൂനമര്‍ദം രൂപപ്പെടാനിടയുണ്ടെന്ന് അക്യുവെതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കക്ക് സമീപമോ തെക്കുകിഴക്കന്‍ ഇന്ത്യന്‍ ഭാഗത്തോ ആകും ഇത് രൂപപ്പെടുക.
ശ്രീലങ്കയിലും തെക്കുകിഴക്കന്‍ ഇന്ത്യന്‍ തീരത്തും ഇതുമൂലം ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്‍െറ ഫലമായി ഒമാന്‍െറ ഉള്‍പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ചകളില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. മലവെള്ളപ്പാച്ചിലില്‍ നിരവധി ഒമാനി ഗ്രാമങ്ങളില്‍ ധാരാളം നാശനഷ്ടങ്ങളുമുണ്ടായിരുന്നു. ശര്‍ഖിയ, ദാഖിലിയ, ദാഹിറ ഗവര്‍ണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് മഴ നാശം വിതച്ചത്. മലവെള്ളപ്പാച്ചിലില്‍ മലയാളിയടക്കം എട്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.