മസ്കത്ത്: ഒമാന്‍ ജര്‍മനിയില്‍നിന്ന് അത്യാധുനിക യുദ്ധ ടാങ്കുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രോസ് മെഫി വെഗ്മാന്‍ എന്ന ആയുധ കമ്പനിയില്‍നിന്ന് 70 ലെപ്പേര്‍ഡ് യുദ്ധ ടാങ്കുകള്‍ വാങ്ങാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ജര്‍മന്‍ ആനുകാലിക വെബ് പോര്‍ട്ടല്‍ ദെര്‍ സ്പീഗലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 220 കോടി യു.എസ് ഡോളറിന്‍െറ ഇടപാടാകും ഇത്.
ഒരു ജര്‍മന്‍ പാര്‍ലമെന്‍റ് അംഗത്തെ ഉദ്ധരിച്ചാണ് ദെര്‍ സ്പീഗലിന്‍െറ റിപ്പോര്‍ട്ട്. പ്രവര്‍ത്തന മികവടക്കം ബോധ്യപ്പെടുത്തുന്നതിനായി രണ്ടു ടാങ്കുകള്‍ ഇതിനകം ഒമാനിലേക്ക് കപ്പല്‍ മാര്‍ഗം അയച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു തുര്‍ക്കി കമ്പനിയുമായും ഇക്കാര്യത്തിന് ഒമാന്‍ ബന്ധപ്പെട്ടിട്ടുണ്ടത്രെ. നേരത്തേ, ഖത്തറിന് 60 ലെപ്പേര്‍ഡ് ടാങ്കുകളും 14 ഹെവിറ്റ്സേഴ്സ് ടാങ്കുകളും ജര്‍മന്‍ കമ്പനി വല്‍പന നടത്തിയിരുന്നു.
പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നതിന് എതിരെ ജര്‍മനിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.