മസ്കത്ത്: പാരിസ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദു$ഖത്തില്‍ പങ്കുചേരുന്നതായും ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡിനയച്ച സന്ദേശത്തില്‍ സുല്‍ത്താന്‍ അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം ആശംസിച്ചു. പാരിസ് ഭീകരാക്രമണത്തെ ഒമാന്‍ വിദേശകാര്യമന്ത്രാലയം ശക്തമായി അപലപിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു$ഖത്തില്‍ പങ്കുചേരുന്നതായും ഫ്രഞ്ച് സര്‍ക്കാറിനോടും ഫ്രഞ്ച് ജനതയോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അങ്ങേയറ്റം ദു$ഖകരമായ വാര്‍ത്തയാണ് പാരിസില്‍ നിന്ന് കേള്‍ക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ച ബുസൈദി ഇരുട്ടിന്‍െറ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ലോകം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, പാരിസിലുള്ള ഒമാനികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ഫ്രാന്‍സിലെ ഒമാന്‍ അംബാസഡര്‍ ഹുമൈദ് അല്‍ മാനി അറിയിച്ചു.
വിവിധയിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ട് എംബസി സ്ഥിതിഗതികള്‍ അവലോകനം ചെയ്തുവരുകയാണെന്നും അംബാസഡര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
ഏതാണ്ട് നൂറോളം ഒമാനി വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ പഠനം നടത്തുന്നുണ്ട്. ഇവരെല്ലാം ആക്രമണം ഉണ്ടായ സ്ഥലത്തുനിന്ന് ദൂരെയാണെന്നും അംബാസഡര്‍ അറിയിച്ചു.
ആക്രമണം തങ്ങളുടെ സര്‍വിസുകളെ ബാധിച്ചിട്ടില്ളെന്ന് ദേശീയ വിമാനകമ്പനിയായ ഒമാന്‍ എയര്‍ അറിയിച്ചു.
പാരിസ് അടക്കം ഫ്രാന്‍സിലെ നഗരങ്ങളിലേക്ക് പതിവുപോലെ സര്‍വിസ് നടത്തുമെന്നും ഒമാന്‍ എയര്‍ വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.