മസ്കത്ത്: ചപല ചുഴലിക്കാറ്റ് യമന്‍െറ പ്രധാന കരയില്‍ ആഞ്ഞടിച്ചു. ഒമാനോടുചേര്‍ന്നുകിടക്കുന്ന തെക്കുകിഴക്കന്‍ പ്രവിശ്യകളായ ഹദര്‍മൗത്, ഷബ്വ മേഖലകളില്‍ കാറ്റും ശക്തമായ പേമാരിയും കനത്തനാശം വിതച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 100 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചതെന്ന് യമന്‍ ഫിഷറീസ് മന്ത്രി ഫഹദ് കഫെയിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കനത്ത നാശമാണ് മുകല്ലയിലുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ആള്‍നാശം ഉണ്ടോയെന്നതടക്കം വിവരങ്ങള്‍ ലഭ്യമല്ളെന്നും മരണങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും മന്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
ഹദര്‍മൗത് പ്രവിശ്യയുടെ തലസ്ഥാനമായ മുകല്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മലയാളികള്‍ താമസിക്കുന്ന ഇവിടെ കാറ്റിനെയും മഴയെയും തുടര്‍ന്ന് ടെലിഫോണ്‍ ബന്ധം തകരാറിലാണ്. അതിനാല്‍, ഒമാനിലും മറ്റുമുള്ള പരിചയക്കാര്‍ വിവരങ്ങളറിയാതെ ആശങ്കയിലാണ്.
മുകല്ല നഗരത്തില്‍ പലയിടത്തും 40 ഇഞ്ച് വരെ വെള്ളം പൊങ്ങിയിട്ടുണ്ടെന്ന് യമന്‍ പോസ്റ്റ് ദിനപത്രം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. പതിനെട്ട് ലക്ഷം പേരാണ് ഹദര്‍മൗത്തിലും ഷബ്വയിലുമായുള്ളത്. ആഭ്യന്തരയുദ്ധം മൂലം അഭയാര്‍ഥികളായി സന്‍ആയില്‍നിന്നും മറ്റുമത്തെിയ ഒരുലക്ഷത്തോളം പേര്‍ ഇവിടെ താമസക്കാരായുണ്ടായിരുന്നു.
മുകല്ലയില്‍ തെരുവുകളിലൂടെ ഒരാള്‍പൊക്കത്തില്‍ വരെ വെള്ളമൊഴുകുന്നതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളും വിഡിയോകളും കാണിക്കുന്നു.
മീറ്ററുകള്‍ ഉയരത്തില്‍ തിരമാലകള്‍ പലയിടത്തും ഉയര്‍ന്നുപൊങ്ങി. മുകല്ലയില്‍ ആയിരത്തോളം അവശ്യമരുന്നുകളടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പേമാരിയും വെള്ളപ്പൊക്കവും നിരവധി പേരെ അഭയാര്‍ഥികളാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ളെന്നും സംഘടനാ വക്താവ് അറിയിച്ചു. യമന്‍െറ പ്രധാന കരയില്‍നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സൊക്കോത്ര ദ്വീപില്‍ കഴിഞ്ഞദിവസം കാറ്റും മഴയും കനത്തനാശം വിതച്ചിരുന്നു. നിരവധി വീടുകളും താമസയിടങ്ങളും ഒലിച്ചുപോയതായി സൊക്കോത്ര പ്രവിശ്യയുടെ തലസ്ഥാനമായ ഹാദിബോയുടെ മേയര്‍ സാലിം സാഹിര്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ മൂന്നുപേര്‍ മരിക്കുകയും ഇരുനൂറോളം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് മൂന്നു വര്‍ഷത്തെ മഴയാണ് യമനില്‍ ‘ചപല’യുടെ ഭാഗമായി ഉണ്ടായതെന്ന് യു.എന്‍ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.