മസ്കത്ത്: 50 റിയാല്‍ നോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങിയ ശേഷം കടക്കാരെ ആശയക്കുഴപ്പത്തിലാക്കിയുള്ള തട്ടിപ്പ് വീണ്ടും. മത്രയില്‍ ബംഗാളി സ്വദേശിക്കും വല്‍ജയില്‍ മലയാളിക്കുമാണ് പണം നഷ്ടമായത്. മത്രയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഘം എത്തിയത്. വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന കടയിലത്തെിയ രണ്ടംഗ സംഘത്തിലൊരാള്‍ വിലപേശി നാല് റിയാലിന്‍െറ സാധനം വാങ്ങി. 50 റിയാലിന്‍െറ നോട്ട് നല്‍കിയാണ് സാധനം വാങ്ങിയത്. പുറത്തിറങ്ങിയ ശേഷം തിരിച്ചു കയറി സാധനം വേണ്ടെന്ന് പറഞ്ഞ് പണം തിരികെ വാങ്ങി. പിന്നീട് സാധനം വീണ്ടും വേണമെന്ന് പറഞ്ഞ് ആശയക്കുഴപ്പത്തിലാക്കി ബാക്കി നല്‍കിയ പണവും നാല് റിയാലിന്‍െറ സാധനവുമായി സംഘം മുങ്ങുകയായിരുന്നു. വല്‍ജയിലും സമാന രീതിയിലാണ് തട്ടിപ്പ് നടന്നത്. ശനിയാഴ്ച സന്ധ്യയോടെ കടയിലത്തെിയ പാകിസ്താന്‍ സ്വദേശിയെന്ന് തോന്നിക്കുന്നയാള്‍ 50 റിയാല്‍ നല്‍കി മൂന്ന് റിയാലിന്‍െറ വൈപ്പറാണ് വാങ്ങിയത്.
തുടര്‍ന്ന് വടകര സ്വദേശിയായ കച്ചവടക്കാരനെ ആശയക്കുഴപ്പത്തിലാക്കി ബാക്കി നല്‍കിയ പണവും സാധനവുമായി കടന്നു. കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തട്ടിപ്പ് സംബന്ധിച്ച് കച്ചവടക്കാര്‍ക്കെല്ലാം അറിവുണ്ടെങ്കിലും
വീണ്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.