മസ്കത്ത് ഫെസ്റ്റിവലില്‍ പുതുമ വേണമെന്ന്  സോഷ്യല്‍മീഡിയ കാമ്പയിന്‍

മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിലെ പരിപാടികളില്‍ പുതുമ വേണമെന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയ കാമ്പയിന്‍. പരിപാടികളില്‍ പുതുമ ഇല്ളെന്ന് പറഞ്ഞാണ് ഹാഷ്ടാഗ് കാമ്പയിന്‍ ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് നവീന ആശയങ്ങള്‍ കൈമാറാന്‍ എന്തുകൊണ്ട് നഗരസഭ അവസരം നല്‍കുന്നില്ളെന്ന് ഒരു ട്വിറ്റര്‍ സന്ദേശം ചോദിക്കുന്നു. മസ്കത്ത് നഗരസഭക്ക് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാന്‍ യോഗ്യതയില്ളെന്ന് ചില സന്ദേശങ്ങള്‍ പറയുന്നു. വിനോദസഞ്ചാരമന്ത്രാലയം മസ്കത്ത് ഫെസ്റ്റിവല്‍ നേരിട്ട് ഏറ്റെടുക്കണമെന്നും കാമ്പയിനില്‍ ആവശ്യമുയരുന്നുണ്ട്. 
ജനുവരി 14 മുതല്‍ ഫെബ്രുവരി 13 വരെയാണ് മസ്കത്ത് ഫെസ്റ്റിവല്‍ നടക്കുക. നസീം പാര്‍ക്ക്, അമിറാത്ത് പാര്‍ക്ക്, അല്‍ ഹയില്‍ ബീച്ച്, ഒമാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ നടക്കുക. ഫെസ്റ്റിവലിന്‍െറ ഒരുക്കത്തിനായി അമിറാത്ത് പാര്‍ക്കും അല്‍ നസീം ഗാര്‍ഡനും അടച്ചിട്ടിരിക്കയാണ്. 
അടുത്ത വര്‍ഷത്തെ ഫെസ്റ്റിവല്‍ നടത്തിപ്പിന് പ്രൈമറി കമ്മിറ്റി രൂപവത്കരിക്കാനുള്ള മസ്കത്ത് നഗരസഭാ തീരുമാനത്തിനെതിരെ നഗരസഭാ കൗണ്‍സില്‍ അംഗം കോടതിയെ സമീപിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.